"യു.ഡി.എഫിന് വേണ്ടി പ്രവർത്തിച്ച കലാകാരന്മാരെ ആക്രമിക്കാൻ സി.പി.എം നിർദേശം": ആരോപണവുമായി പി.ടി തോമസ്

കോൺഗ്രസിനും യു.ഡി.എഫിനും വേണ്ടി പ്രവർത്തിച്ച സിനിമക്കാരെയും കലാകാരന്മാരെയും വളഞ്ഞിട്ട് ആക്രമിക്കാൻ സി.പി.ഐ(എം) നിർദേശം നൽകിയിരിക്കുന്നു എന്ന് മനസിലാക്കാൻ കഴിഞ്ഞു എന്ന് പി.ടി തോമസ്. ഇതിന്റെ തെളിവാണ് രമേഷ് പിഷാരടിയടക്കമുള്ളവർക്ക് നേരെ നടക്കുന്ന സൈബർ ആക്രമണമെന്നും ഇത് ഫാസിസമാണെന്നും പി.ടി തോമസ് ഫെയ്സ്ബുക്കിൽ കുറിച്ചു.

പി.ടി തോമസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

ഈ തിരഞ്ഞെടുപ്പിൽ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും തന്നെ സിനിമ രംഗത്തെ കലാകാരൻമാർ അടക്കം ജീവിതത്തിന്റെ വ്യത്യസ്ത മേഖലയിലുള്ളവർ എല്ലാം അവരവരുടെ രാഷ്ട്രീയ കാഴ്ചപ്പാടിനനുസരിച്ച് സ്ഥാനാർത്ഥികൾക്കും മുന്നണികൾക്കും വേണ്ടി പരസ്യമായും രഹസ്യമായും പ്രവർത്തിച്ചിട്ടുണ്ട്.

എൽ.ഡി.എഫിന് വേണ്ടി പ്രവർത്തിച്ച സിനിമക്കാരെയും കലാകാരന്മാരെയും ആരെങ്കിലും തെരഞ്ഞു പിടിച്ചു ആക്രമിച്ചതായി അറിയില്ല അഥവാ ആരെങ്കിലും അങ്ങനെ ചെയ്യുന്നു എങ്കിൽ അത് ന്യായീകരിക്കാൻ കഴിയുന്നതും അല്ല, എന്നാൽ കോൺഗ്രസിനും യു.ഡി.എഫിനും വേണ്ടി പ്രവർത്തിച്ചവരെ പ്രത്യേകിച്ച് സിനിമക്കാരെയും – കലാകാരന്മാരെയും വളഞ്ഞിട്ട് ആക്രമിക്കാൻ സി.പി.ഐ(എം) നിർദേശം നൽകിയിരിക്കുന്നു എന്ന് മനസിലാക്കാൻ കഴിഞ്ഞു. അതിന്റെ തെളിവാണ് രമേഷ് പിഷാരടിയടക്കമുള്ളവർക്ക് നേരെ നടക്കുന്ന സൈബർ ആക്രമണം.
ഇത് ഫാസിസമാണ്…

Latest Stories

ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടവുമായി ബന്ധപ്പെട്ട് അഭിമുഖം; ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു

അഫ്ഗാന്‍ പൗരന്മാരെ കൂട്ടത്തോടെ നാടുകടത്താന്‍ ഇറാന്‍; ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ക്ക് സഹായം നല്‍കിയതായി ആരോപണം

കോഴിക്കോട് എംഡിഎംഎയുമായി യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍; ആന്‍സി പിടിയിലായത് ലഹരി കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ

കാപിറ്റല്‍ പണിഷ്‌മെന്റ് എന്നൊരു വാക്കുപോലും പറഞ്ഞിട്ടില്ല; വിശദീകരണവുമായി ചിന്ത ജെറോം രംഗത്ത്

Asia Cup 2025: പാകിസ്ഥാനുമായി കളിക്കാൻ സമ്മതിച്ച ബിസിസിഐക്ക് എതിരെ ആരാധകർ, ബഹിഷ്‌കരണ ആഹ്വാനം

യുഡിഎഫ് 100 സീറ്റ് നേടിയാല്‍ താന്‍ രാജിവയ്ക്കും; വിഡി സതീശനെ വെല്ലുവിളിച്ച് വെള്ളാപ്പള്ളി നടേശന്‍

ബുംറയെ എനിക്ക് ഭയമില്ല, എന്നാൽ എന്നെ പേടിപ്പിച്ച ഒരു ബോളർ ഉണ്ട്: എ ബി ഡിവില്ലിയേഴ്‌സ്

ലക്കി ഭാസ്കറിന് ശേഷം ഞെട്ടിക്കാൻ ദുൽഖർ സൽമാൻ, കാന്ത ടീസർ അപ്ഡേറ്റ് പുറത്തുവിട്ട് അണിയറക്കാർ

കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു; കുടുംബപ്രശ്‌നങ്ങൾ എന്ന് സൂചന

എന്റെ പൊന്നു മക്കളെ ഗംഭീറിന്റെ തീരുമാനങ്ങൾ കേൾക്കരുത്, നിങ്ങൾ ആ താരം പറയുന്നത് കേട്ടാൽ മതി : സുനിൽ ഗവാസ്കർ