എസ്ഡിപിഐയുമായി ഒരു നീക്കുപോക്കും സിപിഎം ഉണ്ടാക്കിയിട്ടില്ല, പിഡിപി പിന്തുണ അറിയിച്ചിട്ടുണ്ട് : എം. എ. ബേബി

എസ്ഡിപിഐയുമായി ഒരു നീക്കുപോക്കും സിപിഎം ഉണ്ടാക്കിയിട്ടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം. എ. ബേബി. അവരുടെ ശൈലി ജനാധിപത്യ പ്രവർത്തനത്തിനു ഗുണം അല്ലെന്നും പിഡിപി പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പിഡിപിയുടെ പഴയ നിലപാട് അല്ല ഇപ്പോഴെന്നും അത് മഅദനി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ 5000 വോട്ട് കിട്ടുമെന്നാണ് തെക്കൊരു നേതാവ് പറയുന്നതെന്നും ഇങ്ങനെയാണ് ചില ഡീലുകൾ തെളിഞ്ഞുവരുന്നതെന്നും എം.എ. ബേബി പറഞ്ഞു. രക്തസാക്ഷികളുടെ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നവർ സീറ്റ് കിട്ടാതാകുമ്പോൾ പുച്ഛിച്ച് പുറത്തു പോകരുത്. പ്രസ്ഥാനത്തെ അരുംകൊല ചെയ്തവർക്ക് ഒപ്പം പോകുന്നത് അധഃപതനമാണ്. അപൂർവ്വം ചിലരിൽ പാർലമെന്ററി മോഹം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രക്തസാക്ഷി ഫണ്ട്‌ തട്ടിപ്പ് ആരോപണത്തിലും അദ്ദേഹം പ്രതികരിച്ചു. കണക്കുകളിൽ വീഴ്ച്ച ഉണ്ടായാൽ പാർട്ടി നടപടി എടുക്കാറുണ്ടെന്നും പയ്യന്നൂർ ഏരിയ കമ്മിറ്റിയെ കുറിച്ചുള്ള ആക്ഷേപം തെറ്റാണെന്നുമായിരുന്നു പ്രതികരണം.

Latest Stories

ശിവന്‍കുട്ടി അയ്യപ്പനും കോശിയും കളിക്കുകയാണ്, ഇടതുപക്ഷം കൊണ്ടുവന്ന വികസനം എന്താണെന്ന് നേതാക്കൻമാർ പറയണം; സംവാദത്തിന് ക്ഷണിച്ച് മേയർ വി. വി. രാജേഷ്

കേരളത്തിൽ ഇന്ന് മുതൽ ഏപ്രിൽ ഒന്ന് വരെ വേനൽ മഴയ്ക്ക് സാധ്യത; ഉഷ്ണ തരംഗത്തിന് സാധ്യതയില്ല: കേന്ദ്ര കാലാവസ്ഥ വകുപ്പ്

90 വയസായി, അദ്ദേഹത്തിനെതിരെ വല്ലതും പറഞ്ഞാൽ അതല്ലേ ബാക്കിയുണ്ടാവൂ; വെള്ളാപ്പള്ളി നടേശൻറെ ബഫൂൺ പരാമർശത്തിൽ പ്രതികരണവുമായി വി.ഡി. സതീശൻ

സ്വർണ വിലയിൽ വൻ വർധനവ്, ഒറ്റ ദിവസം കൊണ്ട് കൂടിയത് 1,840 രൂപ; ഇന്നത്തെ നിരക്ക്

പ്രാപ്തരായ ആണുങ്ങള്‍ ഉണ്ടല്ലോ, അവരെ നിര്‍ത്തിയാല്‍ മതി; ജനറല്‍ സീറ്റില്‍ മുസ്‌ലിം ലീഗിലെ സ്ത്രീകളെ പരിഗണിക്കുന്നതില്‍ എതിര്‍പ്പുമായി സമസ്ത

വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യങ്ങൾ ഇനി നാലായി തരംതിരിച്ചു സംസ്കരിക്കണം; ഏപ്രിൽ ഒന്ന് മുതൽ ഖരമാലിന്യ പരിപാലന ചട്ടങ്ങൾ പ്രാബല്യത്തിൽ വരും

പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന പരാതി: യുവതിക്ക് നീതി കിട്ടണം; ചെയ്യാൻ പാടില്ലാത്തത് ആരു ചെയ്താലും ശിക്ഷിക്കപ്പെടണമെന്ന് രമേഷ് പിഷാരടി

രമേശ് ചെന്നിത്തല പലതിനും പലരോടും മത്സരിക്കുന്ന കാലമാണ്, ഇപ്പോള്‍ നുണ പറയാനും മത്സരിക്കുകയാണ്; 700 കോടി രൂപയുടെ അഴിമതിയ്ക്ക് നീക്കമുണ്ടെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം തള്ളി മുഖ്യമന്ത്രി

നേമത്തെ വികസനപ്രവർത്തനങ്ങളെക്കുറിച്ച് പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് മന്ത്രി വി. ശിവൻകുട്ടി; മറ്റൊരു ദിവസമാകാമെന്ന് രാജീവ് ചന്ദ്രശേഖർ

റാംനാഥ് ഗോയങ്ക പുരസ്‌കാരം ഫൗസിയ മുസ്തഫയ്ക്ക്