'പ്രിന്‍സ് ആന്‍ഡ് ഫാമിലി' എല്ലാവരും കുടുംബസമേതം തിയറ്ററില്‍ പോയി കണ്ടിരിക്കേണ്ട സിനിമ; ദിലീപ് ചിത്രത്തെ വാനോളം പുകഴ്ത്തി സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി

ദിലീപ് നായകനായെത്തിയ ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ എല്ലാവരും കണ്ടിരിക്കേണ്ട സിനിമയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. ഡല്‍ഹി മലയാളികളോടൊപ്പം സിനിമ കണ്ടിറങ്ങിയശേഷമാണ് അദേഹം ഈ പ്രതികരണം നടത്തിയത്.

സാധാരണ ഇറങ്ങുന്ന സിനിമകളില്‍ നിന്നും വ്യത്യസ്തമായി കുടുംബസമേതം കാണാനാകുന്ന സിനിമയാണ് പ്രിന്‍സ് ആന്റഡ് ഫാമിലി. സാമൂഹികമായി പ്രസക്തമായ സന്ദേശം ഈ സിനിമയുടെ ഉള്ളടക്കത്തില്‍ നിന്നും കാണികളുടെ മനസിലേക്ക് എത്തും. വിലപ്പെട്ട ആശയം സിനിമ നല്‍കുന്നു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞു കേട്ടതിനു പിന്നാലെ ഓടുന്ന തെറ്റായ പ്രവണത സമൂഹത്തിലുണ്ട്. വസ്തുതാപരമല്ലാത്ത കാര്യങ്ങള്‍ പല തരം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ചിലത് ബോധപൂര്‍വവും ചിലത് അറിയാതെയും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. വസ്തുത അറിഞ്ഞുവേണം നമ്മള്‍ എല്ലാ കാര്യങ്ങളോടും പ്രതികരിക്കാന്‍. അല്ലാത്തപക്ഷം അത് പലരുടെയും ജീവനെതന്നെ ബാധിക്കുന്ന പ്രശ്‌നമാണ് എന്ന് ഈ സിനിമ സന്ദേശമായി നല്‍കുന്നു. ഇതെല്ലാം കണ്ടു ആസ്വദിക്കാനാകുന്ന കഥയിലൂടെ പറഞ്ഞ സംവിധായകന്‍ ബിന്റോയ്ക്കും അണിയറപ്രവത്തകര്‍ക്കും ആശംസ നല്‍കുന്നുവെന്ന് എംഎ ബേബി പറഞ്ഞു.

ദിലീപിന്റെ കരിയറിലെ 150-ാമത് സിനിമയാണ് ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’. ഗംഭീര അഭിപ്രായങ്ങളോടെ മൂന്നാം വാരത്തിലേക്ക് സിനിമ കടന്നു. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായകന്‍ ബിന്റോ സ്റ്റീഫന്‍ ആണ്.

ചിത്രം 1.14 കോടി രൂപയാണ് ഓപ്പണിംഗില്‍ നേടിയിരുന്നത്. ജനപ്രിയ നായകന്‍ തിരിച്ചുവന്നുവെന്നാണ് ചിത്രത്തിന്റെ കളക്ഷന്‍ തെളിയിക്കുന്നത്. വിദേശത്ത് നിന്ന് മാത്രം 4.7 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. പ്രിന്‍സ് ആന്‍ഡ് ഫാമിലി 17.35 കോടിയാണ് ആകെ നേടിയിരിക്കുന്നത്. ഒരു വര്‍ഷത്തിനുശേഷമാണ് ഒരു ദിലീപ് ചിത്രം പ്രേക്ഷകരില്‍ എത്തുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക