പി കെ ശശിയെ സിപിഎം പുറത്താക്കി; പാലക്കാട് സിപിഎം വിമതരുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്തതിന് പിന്നാലെ നടപടി

പാലക്കാട് സിപിഎം വിമതരുടെയും അസംതൃപ്തരുടെയും കൂട്ടായ്മ ഉദ്ഘാടനം ചെയ്തതിനു പിന്നാലെ പി.കെ.ശശിയെ സിപിഎം പുറത്താക്കി. സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബുവിനെതിരെ രൂക്ഷമായി വിമര്‍ശനമാണ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പികെ ശശി നടത്തിയത്. ഇതോടെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ശശിയെ പുറത്താക്കാന്‍ സിപിഎം തീരുമാനിക്കുകയായിരുന്നു.

മുദ്രാവാക്യം വിളികളോടെയാണ് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവായ ശശിയെ വിമത പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ചന്ദ്രനഗര്‍ പാര്‍വതി കല്യാണ മണ്ഡലത്തിലായിരുന്നു കണ്‍വന്‍ഷന്‍. ഇത് വിമതരുടെ കൂട്ടായ്മയല്ലെന്നും ആത്മാഭിമാനമുള്ള കമ്മ്യൂണിസ്റ്റുകാരുടെ കണ്‍വന്‍ഷനാണെന്നും പി.കെ.ശശി പറഞ്ഞു. ഞങ്ങള്‍ ആഗ്രഹിച്ചിട്ടല്ല ഇങ്ങനെ വേണ്ടിവന്നതെന്നും ഞങ്ങള്‍ നിര്‍ബന്ധിതരായതാണെന്നും ആ സാഹചര്യം പാലക്കാട് ജില്ലയില്‍ നിലനില്‍ക്കുന്നുവെന്നും പി കെ ശശി പറഞ്ഞു.

പാലക്കാട് ജില്ലയില്‍ സിപിഎം നേതാക്കള്‍ അഴിമതി നടത്തിയെന്ന ആരോപണം ഉന്നയിച്ച പികെ ശശി ജില്ലാ സെക്രട്ടറി സ്പിരിറ്റ് കച്ചവടക്കാരനാണെന്ന് കൂടി പറഞ്ഞു. സുരേഷ് ബാബുവാണ് സെക്രട്ടറി സ്ഥാനത്തെങ്കില്‍ പാര്‍ട്ടിയില്‍ തുടരാനില്ലെന്നും യോഗത്തില്‍ പി കെ ശശി പറഞ്ഞിരുന്നു. പാര്‍ട്ടിയില്‍ ഒരിക്കലുമില്ലാത്ത രീതിയില്‍ പണപ്പിരിവ് നടക്കുകയാണെന്നും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെയെന്നും ശശി പറഞ്ഞിരുന്നു. ശരിയായ നിലപാടെടുത്തവര്‍ പുറത്താക്കപ്പെട്ടുവെന്നും ചിലരെ തരം താഴ്ത്തിയെന്നും ജോലിയില്‍നിന്നും പിരിച്ചുവിട്ടുവെന്നും അവരുടെ പ്രതിഷേധമാണ് നടക്കുന്നതെന്നും പി കെ ശശി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

സിപിഎം ജില്ലാ നേതൃത്വത്തിന്റെ സമീപനത്തില്‍ പ്രതിഷേധമുള്ള എല്ലാ പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഇടതുപക്ഷ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തരായവരുടെ കൂട്ടായ്മയാണു നിലവിലുള്ളത്. ഇതു വിപുലീകരിച്ചു ഭാവിയില്‍ രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റും. പങ്കെടുക്കുന്നവരില്‍ പലരും പാര്‍ട്ടി അംഗങ്ങളാണ്. സിപിഎം ജില്ലാ കമ്മിറ്റിയിലുള്ള 5 പേര്‍ വരുംദിവസങ്ങളില്‍ വിമതവിഭാഗത്തിനൊപ്പം ചേരുമെന്നു കൂട്ടായ്മയ്ക്കു നേതൃത്വം നല്‍കുന്ന കൊഴിഞ്ഞാമ്പാറയിലെ സിപിഎം വിമതരുടെ നേതാവും കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് അംഗവും കൂടിയായ സതീഷ് അവകാശപ്പെട്ടു. പി.കെ.ശശിക്കെതിരെ ഉയര്‍ന്ന പരാതികള്‍ വ്യാജമാണെന്നും സതീഷ് പറഞ്ഞു.

രണ്ടു വര്‍ഷത്തോളമായി സിപിഎമ്മുമായി അകന്നുകഴിയുന്ന പി.കെ.ശശി കഴിഞ്ഞ മാസം കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചിരുന്നു. സിപിഎം നേതാക്കളും മന്ത്രിമാരും ഉള്‍പ്പെടെ അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ശശിയുടെ രാജി പാര്‍ട്ടി പ്രതീക്ഷിച്ചിരുന്നതായാണു നേതാക്കള്‍ പറയുന്നത്. വിമതരുടെ നീക്കം തടയാന്‍ കുറച്ചു ദിവസമായി ലോക്കല്‍ കമ്മിറ്റി മുതല്‍ സജീവമായ ഇടപെടല്‍ നടത്തുന്നുണ്ട്. പി.കെ. ശശി പറയുന്നത് മുഖവിലയ്‌ക്കെടുക്കേണ്ടെന്നും ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും ജില്ലാ സെക്രട്ടറി സുരേഷ് ബാബുവും മാധ്യമങ്ങളോടു പ്രതികരിച്ചു.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ