സി.പി.എം പ്രവർത്തകന്റെ തിരോധാനം: പൊലീസ് അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോർട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി

വരാനിരിക്കുന്ന സി.പി.എം ബ്രാഞ്ച് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാരണങ്ങളാൽ ഭർത്താവിനെ തട്ടിക്കൊണ്ടു പോയെന്ന് ആരോപിച്ച് സി.പി.എം പ്രവർത്തകന്റെ ഭാര്യ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ പൊലീസിനോട് അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി.

കേസിൽ ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ പകർപ്പ് അടുത്ത വാദം കേൾക്കുന്ന തിയതിക്കകം സമർപ്പിക്കാൻ ജസ്‌റ്റിസ് കെ.വിനോദ് ചന്ദ്രൻ, ജസ്‌റ്റിസ് സി.ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പൊലീസിനോട് ആവശ്യപ്പെട്ടു. ഭർത്താവിനെ കാണാതായിട്ട് ഒരു മാസം പിന്നിട്ടിട്ടും അന്വേഷണത്തിൽ പുരോഗതി ഉണ്ടാകാത്തതിനെ തുടർന്നാണ് കോടതിയെ സമീപിക്കുന്നതെന്ന് ഹർജിക്കാരി പറഞ്ഞു.

ഹർജിക്കാരിയുടെ ഭർത്താവും സി.പി.എം പാർട്ടി അംഗവും മത്സ്യത്തൊഴിലാളിയുമായ സജീവൻ പൊരിയന്റെപറമ്പിലിനെ സെപ്റ്റംബർ 29നാണ് കാണാതായത്. മത്സ്യബന്ധനത്തിനായി പുലർച്ചെ വീട്ടിൽനിന്നിറങ്ങിയ ഇയാൾ തിരിച്ചെത്തിയില്ല. ഇദ്ദേഹത്തെ കാണാതായ അന്നു വൈകുന്നേരം തന്നെ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടവർ വിവരം അറിയിച്ചിരുന്നു.

എന്നാൽ സജീവനെ കാണാതായതല്ലെന്നും പാർട്ടിക്കുള്ളിലെ വിമതനീക്കവുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകലാണെന്ന് ആശങ്കയുണ്ടെന്നും ഹർജിക്കാരി ആരോപിച്ചു. അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് കണ്ടതിനെ തുടർന്ന് ഹർജിക്കാരി അടിയന്തര നടപടി ആവശ്യപ്പെട്ട് ഒക്ടോബർ 6ന് ജില്ലാ പൊലീസ് സൂപ്രണ്ടിനെ സമീപിച്ചു. എന്നാൽ തന്റെ ഭർത്താവിനെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് പരാതിക്കാരി പറയുന്നു.

തന്റെ ഭർത്താവ് എവിടെയാണെന്ന് അന്വേഷിക്കേണ്ടത് സ്റ്റേഷൻ ഹൗസ് ഓഫീസറുടെയും പൊലീസ് സൂപ്രണ്ടിന്റെയും നിയമപരമായ കടമയായതിനാൽ, ഈ വിഷയത്തിൽ അവർ അലസമായ സമീപനം സ്വീകരിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹർജിക്കാരി വാദിച്ചു. ഹർജിക്കാരിക്ക് വേണ്ടി അഭിഭാഷകരായ സോനു അഗസ്റ്റിൻ, വി.പ്രവീൺ എന്നിവർ ഹാജരായി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ