നേതാക്കൾ മാന്യമായി പെരുമാറാതെ ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനാവില്ല: സി.പി.എം റിപ്പോർട്ട്

നേതാക്കൾ മാന്യമായി പെരുമാറണമെന്നും ഇടപെടലിലെ ശൈലി മാറ്റാതെ ജനങ്ങളുമായുള്ള അകൽച്ച കുറയ്ക്കാനാവില്ലെന്നും സി.പി.ഐ (എം) റിപ്പോർട്ട്. സംസ്ഥാന സെക്രട്ടേറിയറ്റിൽ കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച തെറ്റുതിരുത്തൽ കരടിലാണ് സ്വയം വിമർശനാത്മകമായ പരാമർശം. കൊൽക്കത്ത പ്ലീനം തീരുമാനങ്ങൾ നടപ്പാക്കാനായില്ലെന്ന വിമർശനവും കരടിലുണ്ട്.

കമ്മിറ്റികളിൽ വനിതാ പ്രാതിനിധ്യം വർദ്ധിപ്പിക്കണമെന്ന് നിർദേശമുണ്ടായിരുന്നു. സംഘടനാസമ്മേളനങ്ങളുടെ ഘട്ടത്തിൽ പോലും ഇതിനുള്ള ശ്രമമുണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

വർഗബഹുജന സംഘടനകളുടെ അടിത്തറ ശക്തമാക്കാനായില്ല, ഇതിലൂടെ എത്തുന്നവരെ കേഡർമാരാക്കി മാറ്റാൻ കഴിയുന്നില്ല എന്ന വിമർശനവും റിപ്പോർട്ടിൽ ഉണ്ട്. യുവാക്കളെ കൂടുതലായി പാർട്ടിയിലേക്ക് അടുപ്പിക്കാനാവണം. സമൂഹ്യ മാധ്യമങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നതിൽ മുന്നോട്ട് പോയിട്ടില്ലെന്നും കരടിൽ പറയുന്നു. പാർട്ടിയുടെ പ്രതിച്ഛായ മാറ്റാനുള്ള നേതൃയോഗങ്ങൾക്കാണ് തിരുവനന്തപുരം എ.കെ.ജി സെന്ററിൽ തുടക്കമായിരിക്കുന്നത്. നാളെയും മറ്റന്നാളും സെക്രട്ടേറിയറ്റ് തുടരും.

ബുധനാഴ്ച മുതൽ മൂന്നുദിവസം നീളുന്ന സംസ്ഥാന സമിതിയായിരിക്കും രേഖയ്ക്ക് അന്തിമരൂപം നൽകുക. സർക്കാരിന്റെ പ്രവർത്തനങ്ങളും യോഗങ്ങൾ വകുപ്പു തിരിച്ച് വിലയിരുത്തും. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ മന്ത്രിമാർ സെക്രട്ടറിക്ക് കൈമാറി. സർക്കാരും പാർട്ടിയും ഏറ്റെടുക്കേണ്ട പരിപാടികളുടേയും പദ്ധതികളുടേയും രൂപരേഖ യോഗങ്ങൾ തയ്യാറാക്കും.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം