ഒരു വാട്‌സ്ആപ്പ് സന്ദേശം ഉണ്ടാക്കിയ പുകില്; തൃശൂരില്‍ നറുക്കു വീണത് രാജാജി മാത്യു തോമസിന്

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ പാര്‍ലമെന്റ് സീറ്റ് ലക്ഷ്യമിട്ട് സിപിഐയില്‍ നടന്ന “വാട്സ്ആപ്പ്”  കളി വിലപ്പോയില്ല. തൃശൂരിലെ സിറ്റിംഗ് എംപി  സി.എന്‍ ജയദേവനെ വീണ്ടും മത്സരിപ്പിക്കുന്നത് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടയച്ച സന്ദേശമാണ് ഒടുവില്‍ തിരിഞ്ഞ് കൊത്തിയത്. തൃശൂര്‍ സീറ്റിലേക്ക് ആദ്യം പരിഗണിക്കപ്പെട്ടിരുന്ന പേര് ജയദേവന്‍റേതായിരുന്നു. മുന്‍ എം എല്‍ എ യും താരതമ്യേന ജൂനിയര്‍ നേതാവുമായ രാജാജി മാത്യു തോമസ് അന്ന് ചിത്രത്തിലുണ്ടായിരുന്നില്ല. എന്നാല്‍ ഒരു വാട്സ് ആപ്പ് സന്ദേശം സംഗതി ആകെ മാറ്റി മറിച്ചു. ” പ്രളയത്തില്‍ നാട് മുഴുവന്‍ മുങ്ങിയപ്പോള്‍ എംപി ജയദേവനെ കണ്ടവരുണ്ടോ” എന്ന വാട്‌സ് ആപ്പ് സന്ദശം തൃശൂരിലെ പാര്‍ട്ടി ഗ്രൂപ്പില്‍  കറങ്ങിയിരുന്നു. എന്നാല്‍ പിന്നീടാണ് അറിഞ്ഞത് മുന്‍ മന്ത്രിയും തൃശൂരിലെ നേതാവുമായ കെ പി രാജേന്ദ്രന്റെ കുടുംബ ഗ്രൂപ്പില്‍ നിന്നാണ് ഈ മെസേജ് അയച്ചതെന്ന്.

രാജേന്ദ്രന്റെ കുടുംബാഗമാണ് സന്ദേശം അയച്ചതെന്നറിഞ്ഞതോടെയാണ് രാഷ്ട്രീയപ്പോരിന് ഇത് വഴി തുറന്നത്. അതോടെ ജയദേവന്‍ വാട്‌സ് ആപ്പ് സന്ദേശം സി.പി.ഐ കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തി. എത്രയും പെട്ടെന്ന് ഇത് ഒത്തുതീര്‍പ്പാക്കാമെന്ന് പറയുകയും ചെയ്തതോടെ സന്ദേശം അയച്ച കുടുംബാംഗം ജയദേവനോട് മാപ്പ് പറയുകയും ചെയ്തു.

രാജേന്ദ്രന്‍ അറിയാതെ ഒരിക്കലും ആ സന്ദേശം ഗ്രൂപ്പുകളില്‍ പ്രചരിക്കില്ലെന്ന നിലപാടാണ് പാര്‍ട്ടിയെടുത്തത്. ഇത് രാജേന്ദ്രന് പാരയായി. സി. എന്‍ ജയദേവന്‍ ആണെങ്കിലോ താനിനി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. അതോടെ തൃശൂരില്‍ മത്സരിക്കാന്‍ നറുക്ക് വീണതാകട്ടെ രാജാജി മാത്യു തോമസിനും.

Latest Stories

ഇന്ത്യയുടെ രണ്ടാം നിര ടീമിന് പോലും ലോകകപ്പ് നേടാനാകും, പക്ഷെ അവനെ ഒഴിവാക്കിയത്; തുറന്നടിച്ച് സുനിൽ ഗവാസ്‌കർ

നല്ല കവിയാണെങ്കിലും നല്ല മനുഷ്യനല്ല; ഇളയരാജ വിഷയത്തിൽ വൈരമുത്തുവിനെതിരെ ഗംഗൈ അമരൻ

'മുസ്‍ലിംങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്? എനിക്ക് അഞ്ച് കുട്ടികളുണ്ട്'; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

അവനായി ലോകകപ്പിൽ കൈയടിക്കാൻ തയാറാക്കുക ആരാധകരെ, ഇപ്പോൾ ട്രോളുന്നവർ എല്ലാം അവനെ വാഴ്ത്തിപ്പാടുന്ന ദിനങ്ങൾ വരുന്നു; ഇന്ത്യൻ താരത്തെക്കുറിച്ച് വസീം ജാഫർ

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നിര്‍ണായകം; എസ്എന്‍സി ലാവലിന്‍ കേസില്‍ സുപ്രീംകോടതിയില്‍ അന്തിമവാദം; മണിക്കൂറുകള്‍ക്കുള്ളില്‍ കേസ് പരിഗണിക്കും

ടർബോ ജോസ് നേരത്തെയെത്തും; റിലീസ് അപ്ഡേറ്റ്

'അവന്‍റെ തിരഞ്ഞെടുപ്പ് തിരിച്ചടിയാവും'; ടി20 ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്‍റെ വെല്ലുവിളി ചൂണ്ടിക്കാട്ടി മൂഡി

തകര്‍ന്ന സമ്പദ് വ്യവസ്ഥ ഉത്തേജിപ്പിക്കാന്‍ ഇന്ത്യയുമായുള്ള സഹകരണം ഉറപ്പാക്കും; ചര്‍ച്ചകള്‍ക്ക് പാക്കിസ്ഥാന്‍ മുന്നിട്ടിറങ്ങുമെന്ന് പ്രധാനമന്ത്രി ശഹബാസ് ശരീഫ്

ടി20 ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു, ഏഷ്യന്‍ ടീം സന്തുലിതം

ബോംബ് ഭീഷണി; ഡല്‍ഹിയില്‍ മൂന്ന് സ്‌കൂളുകള്‍ പരീക്ഷകളടക്കം നിർത്തിവെച്ച് ഒഴിപ്പിച്ചു, പരിശോധന തുടരുന്നു