രണ്ടര കിലോ കഞ്ചാവുമായി സി.പി.ഐ നേതാവ് പിടിയില്‍

അടൂരില്‍ രണ്ടര കിലോയോളം കഞ്ചാവുമായി എഐവൈഫ് ജില്ലാ കമ്മിറ്റിയംഗവും സിപിഐ കൊടുമണ്‍ ലോക്കല്‍ അസിസ്റ്റന്റ് സെക്രട്ടറിയുമായ ജിതിന്‍ മോഹന്‍ എക്‌സൈസിന്റെ പിടിയിലായി. അടൂരിലും പരിസര പ്രദേശങ്ങളിലുമുള്ള കഞ്ചാവ് കച്ചവടക്കാര്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കിയിരുന്ന സംഘത്തിലെ അംഗമാണ് ജിതിന്‍ എന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കൊടുമണ്‍ സ്വദേശിയായ അനന്തു ഓടി രക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ച മാരുതി ആള്‍ട്ടോ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അടൂര്‍ എക്‌സൈസ് റെഞ്ച് ഇന്‍സ്പക്ടര്‍ ബിജു എന്‍ ബേബിയുടെ നേതൃത്വത്തില്‍ നടന്ന ഓണം സ്‌പെഷ്യല്‍ ഡ്രൈവിലാണ് ജിതിന്‍ പിടിയിലായത്.

കൊടുമണ്‍ സഹകരണ ബാങ്കില്‍ ഉണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് കൊടുമണ്‍ എസ്‌ഐയെ എറിഞ്ഞ് പരിക്കേല്‍പ്പിച്ചതുള്‍പ്പടെ ഒട്ടേറെ ക്രിമിനല്‍ കേസുകളിലും പ്രതിയാണ് പിടിയിലായ ജിതിന്‍.

Latest Stories

അതിഥികളല്ല, കേരളത്തിന്റെ നട്ടെല്ല്: അന്യസംസ്ഥാന തൊഴിലാളികളുടെ പലായനവും കേരളം നേരിടുന്ന നിശബ്ദ തൊഴിൽ പ്രതിസന്ധിയും

'പകർച്ചവ്യാധികൾ കൂടുന്നത് ആരുടെയും തെറ്റല്ല, പരിശോധന വിപുലമാക്കിയിട്ടുണ്ട്'; ഹൈ പവർ കമ്മിറ്റികൾ രൂപീകരിച്ചെന്ന് ആരോഗ്യമന്ത്രി

'പിക് ലൈൻ ഇട്ടു, കീമോ ഉടൻ സ്റ്റാർട്ട് ചെയ്യും'; എല്ലാവരും പ്രാർത്ഥിക്കണമെന്ന് രേണു സുധി

'അടുക്കളയിൽ നിന്നും വിപ്ലവം തുടങ്ങിയല്ലോ മുത്തപ്പാ...ഇതാണോ മാർക്സ് പറഞ്ഞ മിച്ചമൂല്ല്യ സിദ്ധാന്തം'; പരിഹസിച്ച് ജോയ് മാത്യു

'സ്ഥാനാര്‍ത്ഥിത്വത്തില്‍ സ്വയം ഔചിത്യം പാലിക്കണമായിരുന്നു, പാര്‍ട്ടിയെ കടന്നാക്രമിക്കുന്നത് ഒഴിവാക്കാന്‍ നടപടി വേണമായിരുന്നു' എം വി ഗോവിന്ദന് പരോക്ഷവിമര്‍ശനവുമായി എം എ ബേബി

പ്രണയം നിരസിച്ച 16കാരിയെ കുത്തിപരിക്കേൽപ്പിച്ചു; കഴുത്തിന് പരിക്കേറ്റ പെൺകുട്ടി ചികിത്സയില്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ രണ്ട് ജില്ലകളിലും യെല്ലോ അലര്‍ട്ട്

ഇന്‍ഡിഗോ വിമാനത്തിലെ പ്രതിഷേധം; ഇ പി ജയരാജനെതിരെ അന്വേഷണം, കേസ് എഴുതി തള്ളാനാവില്ലെന്ന് കോടതി

‘ശ്രീലേഖ എഴുതിയത് മുൻപ് വായിച്ചിട്ടില്ല, കഥയുമായി ഒരു സാമ്യവുമില്ല'; കഥ മോഷ്‌ടിച്ചെന്ന ആരോപണം തള്ളി ദൃഢം സിനിമയുടെ സംവിധായകൻ

വെള്ളയും നീലയും നിറത്തിലുള്ള എല്ലാ ബസുകളും ഓർഡിനറിയല്ല, സൗജന്യ യാത്ര നിഷേധിക്കാനായി സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല; വിശദീകരണവുമായി കെഎസ്ആർടിസി