'സിപിഐ ചതിയൻ ചന്തു, പത്തുവർഷം കൂടെ നിന്നിട്ടും മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞു'; വെള്ളാപ്പള്ളി നടേശൻ

സിപിഐ ചതിയൻ ചന്തുവാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പത്തുവർഷം കൂടെ നിന്നിട്ടും മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞെന്ന് പറഞ്ഞ വെള്ളാപ്പള്ളി വിമർശിക്കേണ്ടത് പാർട്ടിക്കുള്ളിൽ ആണ് അല്ലാതെ പുറത്തുനിന്നിട്ടല്ല എന്നും പറഞ്ഞു. അതേസമയം, വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി.

നിയമസഭാ തിരഞ്ഞെടുപ്പിലൂടെ മൂന്നാമതും പിണറായി വിജയൻറെ നേതൃത്വത്തിലുള്ള സർക്കാർ തന്നെ അധികാരത്തിൽ വരുമെന്ന് വെള്ളാപ്പള്ളി ആവർത്തിച്ചു. മുന്നോക്കക്കാരൻ മുഖ്യമന്ത്രിക്കൊപ്പം വാഹനത്തിൽ പോയാൽ ആരും മിണ്ടില്ല താൻ പിന്നോക്കക്കാരൻ ആയതുകൊണ്ടാണ് മാധ്യമങ്ങളടക്കം ഇങ്ങനെ വിമർശിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.

അതിനിടെ എൽഡിഎഫിന് മാർക്കിടാൻ വെള്ളാപ്പള്ളി നടേശനെ ഏൽപ്പിച്ചിട്ടില്ലെന്നും ഇടതുമുന്നണിയുടെ മുഖം വെള്ളാപ്പള്ളി അല്ലെന്നും ബിനോയ് വിശ്വം തിരുവനന്തപുരത്ത് പറഞ്ഞു. ജനങ്ങൾക്ക് എല്ലാവരെയും അറിയാം. ഈ പറഞ്ഞ ആളെയും അറിയാം സിപിഐയെയും അറിയാം. ചതിയൻ ചന്തു എന്ന പേര് ആയിരം വട്ടം ചേരും ആ തലയ്ക്ക്. വെള്ളാപ്പള്ളി അല്ല എൽഡിഎഫ് എന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ