പി വി അന്‍വറിനെതിരെ പരാതിയുമായി സിപിഐ; അന്‍വറിന്റെ കോലം കത്തിച്ച് എഐവൈഎഫ്

പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വറിനെതിരെ പരാതിയുമായി സിപിഐ. പാര്‍ട്ടിയെ വിമര്‍ശിക്കുന്നുവെന്നാരോപിച്ചാണ് സിപിഐ മലപ്പുറം ജില്ലാ കൗണ്‍സില്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയത്. കൂടിയാലോചനയും ഏകോപനവുമില്ലാത്തതും പ്രചരണ രംഗത്ത് ഇടതുമുന്നണി പിന്നോക്കം പോയതും മുന്നണിക്ക് വോട്ടുകള്‍ നഷ്ടപ്പെടുത്താന്‍ ഇടയാക്കിയെന്നും സിപിഐ കുറ്റപ്പെടുത്തിയിരുന്നു.

തെരഞ്ഞെടുപ്പിനു പിന്നാലെ തന്നെ പൊന്നാനിയില്‍ പി വി അന്‍വറും സിപിഐയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മറനീക്കി പുറത്തു വന്നിരുന്നു. തെരഞ്ഞെടുപ്പില്‍ സിപിഐ തന്നെ സഹായിച്ചില്ലെന്നായിരുന്നു പി വി അന്‍വറിന്റെ പരാതി. മാത്രവുമല്ല മുസ്ലീം ലീഗിനൊപ്പമാണ് മലപ്പുറം ജില്ലയിലെ സിപിഐയെന്നും പി വി അന്‍വര്‍ ആരോപിച്ചിരുന്നു.

അതേ സമയം സിപിഐയും ലീഗും തുല്യമാണെന്നും എന്നും തന്നെ ദ്രോഹിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്ന് അന്‍വര്‍ പറഞ്ഞിരുന്നു. വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിപിഐ നേതാവുമായ പി പി സുനീര്‍ ലീഗിലേക്ക് ചേക്കേറാനുള്ള ശ്രമത്തിലാണെന്ന് അന്‍വര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ എഐവൈഎഫ് പ്രവര്‍ത്തകര്‍ മലപ്പുറത്ത് അന്‍വറിന്റെ കോലം കത്തിച്ചു.

Latest Stories

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ