കോവിഡ് വാക്‌സിൻ; ബൂസ്റ്റർ ഡോസിനായി വാക്സിനുകൾ ഇടകലർത്തി നൽകില്ല

രാജ്യത്ത് അതിവേഗം പടരുന്ന ഒമൈക്രോൺ വകഭേദം കണക്കിലെടുത്ത് നൽകേണ്ട നിർണായകമായ മൂന്നാം ഡോസിന് വാക്‌സിനുകൾ ഇടകലർത്തി നൽകില്ലെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. മുൻകരുതൽ ഡോസുകൾ ഒരു വ്യക്തി എടുത്ത അതേ വാക്‌സിന്റെ മൂന്നാമത്തെ ഡോസ് ആയിരിക്കും — അത് കോവിഷീൽഡോ കോവാക്സിനോ ആകാം.

വാക്‌സിനേഷന്റെ ഇടവേളയാണ് മറ്റൊരു പ്രധാന കാര്യം. ആരോഗ്യ-മുന്നണി പ്രവർത്തകർക്കും മറ്റുരോഗങ്ങളുള്ളവർക്കും മുതിർന്ന പൗരന്മാർക്കും രണ്ടാമത്തെ ഡോസ് എടുത്ത് 9-12 മാസത്തിന് ശേഷം മൂന്നാമത്തെ ഡോസ് നൽകുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

ജനുവരി 10 മുതൽ നൽകപ്പെടുന്ന മുൻകരുതൽ ഡോസുകളുടെ വിതരണ പ്രക്രിയയെക്കുറിച്ച് ചർച്ച ചെയ്യാൻ വിദഗ്ധർ ഇന്ന് യോഗം ചേരുന്നുണ്ട്.

യുകെയിലെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ സമീപകാല പഠനങ്ങൾ കാണിക്കുന്നത്, അസ്‌ട്രാസെനെക്ക പിഎൽസിയുടെ വാക്‌സിന്റെ മൂന്നാം ഡോസ് ഒമൈക്രോണിനെതിരായ ന്യൂട്രലൈസിംഗ് ആന്റിബോഡികളെ ഗണ്യമായി വർദ്ധിപ്പിച്ചു എന്നാണ്. ഇന്ത്യയിൽ നൽകപ്പെടുന്ന കോവിഡ് വാക്‌സിനിൽ ഡോസുകളുടെ ഏകദേശം 90% അസ്‌ട്രാസെനെക്ക പിഎൽസി ആണ്.

നിലവിൽ നൽകുന്ന രണ്ട് ഡോസുകളിൽ നിന്നുള്ള പ്രതിരോധശേഷി മൂന്ന് മാസത്തിന് ശേഷം കുറയാൻ തുടങ്ങുമെന്നും പഠനം വ്യക്തമാക്കുന്നു. ഇത് കണക്കിലെടുത്ത്, മുൻനിര, ആരോഗ്യ പ്രവർത്തകർക്കും മറ്റു രോഗങ്ങൾ ഉള്ള പ്രതിരോധശേഷി കുറഞ്ഞ ആളുകൾക്കും മുതിർന്നവർക്കും അധിക ഡോസ് നൽകണമെന്ന് ഒരു വിഭാഗം ഡോക്ടർമാരും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ആവർത്തിച്ച് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം അതിവേഗം പടരുന്ന ഒമൈക്രോൺ കേസുകളുടെ എണ്ണം ഇന്ത്യയിൽ 400 കവിഞ്ഞു, മഹാരാഷ്ട്രയിലും ഡൽഹിയിലുമാണ് ഉയർന്ന രോഗബാധ റിപ്പോർട്ട് ചെയ്തത്.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്