ടിപി സെൻകുമാര്‍ ആരോഗ്യ വിദഗ്ധനാണോ? കൊറോണ വെെറസിനെക്കുറിച്ച് അര്‍ദ്ധസത്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് ആരോഗ്യമന്ത്രി

കൊവിഡ് 19 രോഗബാധ മനുഷ്യരാശിക്ക് ഭീഷണിയായി നിലനിൽക്കുമ്പോൾ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ  പ്രചരിപ്പിക്കരുതെന്ന്  ആരോഗ്യ മന്ത്രി കെകെ ശൈലജ. ചൂടുള്ള പ്രദേശങ്ങളിൽ കൊറോണ വ്യാപിക്കില്ലെന്ന ടിപി സെൻകുമാറിന്‍റെ പരാമര്‍ശം  ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു മന്ത്രിയുടെ മറുപടി. ചൂടുള്ള പ്രദേശങ്ങളിൽ കൊറോണ വൈറസ് ഉണ്ടാകില്ലെന്നതിന് യാതൊരു സ്ഥിരീകരണവും നിലവിലില്ല. ടിപി സെൻകുമാര്‍ ആരോഗ്യ വിദഗ്ധനല്ലല്ലോ എന്നും മന്ത്രി ചോദിച്ചു.

ഉത്തരവാദിത്തപ്പെട്ട പദവിയിൽ ഇരുന്ന ആളെന്ന നിലക്ക് അറിവുകളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കാം. അത് അര്‍ഹിക്കുന്ന ഗൗരവത്തോടെ തന്നെ പരിഗണിക്കും. അല്ലാതെ അര്‍ദ്ധസത്യങ്ങൾ പ്രചരിപ്പിക്കാൻ ഒരുങ്ങരുതെന്നും ടിപി സെൻകുമാറിനെ ആരോഗ്യ മന്ത്രി ഓര്‍മ്മിപ്പിച്ചു.

കൊറോണയെന്ന വൈറസില്ലെന്ന് പ്രചരണം നടത്തിയ ചിലർക്കതിരെ ആരോഗ്യവകുപ്പ് നേരത്തെ നിയമനടപടി സ്വീകരിച്ചിട്രുന്നു. വ്യാജ പ്രചാരണങ്ങൾക്കൊപ്പം രോഗലക്ഷണങ്ങളുണ്ടായിട്ടും മറച്ചുവെക്കരുതെന്നും സർക്കാർ വീണ്ടും ആവശ്യപ്പെടുന്നു. ഇറ്റലിയിൽ നിന്നും വന്നവർ എല്ലാം രഹസ്യമാക്കിയതാണ് വീണ്ടും സംസ്ഥാനത്ത് രോഗബാധ കണ്ടെത്താൻ കാരണം. രോഗലക്ഷണങ്ങളുള്ളവർ ദിശ കൺട്രോൾറൂമുമായും 1056 എന്ന ടോൾഫ്രീ നമ്പറിലും ബന്ധപ്പെടണമെന്നാണ് നിർദ്ദേശം. രോഗബാധിത സ്ഥലങ്ങളിൽ നിന്നും ആരെങ്കിലും എത്തിയിട്ടുണ്ടെങ്കിൽ അയൽവാസികള്‍ ആരോഗ്യവകുപ്പിന് വിവരം അറിയിക്കണമെന്നും മന്ത്രി അറിയിച്ചു,

Latest Stories

മുടക്കുമുതല്‍ തിരിച്ചുകിട്ടി, പക്ഷെ തിയേറ്ററില്‍ ദയനീയ പരാജയം; വിഷു റിലീസില്‍ പാളിപ്പോയ 'ജയ് ഗണേഷ്', ഇനി ഒ.ടി.ടിയില്‍

കിരീടവും ചെങ്കോലുമില്ലാത്ത മനുഷ്യൻ; മലയാളത്തിന്റെ ഒരേയൊരു ലോഹിതദാസ്

ടി20 ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചില്ല, വിരമിക്കല്‍ പ്രഖ്യാപിച്ച് കിവീസ് വെടിക്കെട്ട് ബാറ്റര്‍

ആഭ്യന്തര ക്രിക്കറ്റ് കളിച്ചാല്‍ മാത്രം അകത്ത്, സമ്മതിച്ച് സൂപ്പര്‍ താരം; കളി ബിസിസിഐയോടോ..!

ഒടുവില്‍ അരവിന്ദ് കെജ്രിവാള്‍ പുറത്തേക്ക്; ജൂണ്‍ ഒന്ന് വരെ ഇടക്കാല ജാമ്യം; തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാന്‍ കോടതി അനുവാദം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 210.51 കോടി രൂപ; പൊതു ആവശ്യ ഫണ്ടില്‍ ആദ്യ ഗഡു അനുവദിച്ചു; വരുമാനം കുറവായ പഞ്ചായത്തുകളുടെ കൈപിടിച്ച് സര്‍ക്കാര്‍

എടാ മോനെ.. ഹിന്ദി രാഷ്ട്രഭാഷയല്ലേ ബഹുമാനിക്കേണ്ടേ..; രംഗണ്ണനും അമ്പാനും ഭാഷയെ അപമാനിച്ചു, വിമര്‍ശനം

വരാനിരിക്കുന്ന തലമുറ ആ ഇന്ത്യൻ താരത്തെ മാതൃകയാക്കണം, അയാൾ അത്രമാത്രം കഷ്ടപെട്ടിട്ടുണ്ട്: മുഹമ്മദ് ഷമി പറയുന്നത് ഇങ്ങനെ

ചരക്ക് എന്ന് വിളിക്കുന്ന സിനിമകളില്‍ ഇനി അഭിനയിക്കില്ല, അറിയാതെ അങ്ങനെ ഒരുപാട് സിനിമകള്‍ ചെയ്തു പോയി: സൊനാക്ഷി സിന്‍ഹ

IPL 2024: 'അത് ചെയ്താല്‍ ഞങ്ങള്‍ക്ക് അവനെ നഷ്ടപ്പെടും'; ധോണിയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫ്‌ളെമിംഗ്