കേസുകളില്‍ സമന്‍സ് എത്തിക്കാൻ ഇനി പൊലീസ് വരില്ല; സന്ദേശമായി മെയിലിലും വാട്സ് ആപ്പിലും ലഭിക്കും

കേസുകളിൽ സമൻസുമായി ഇനി പൊലീസുകാർ വീടുകളിലോ ഓഫീസിലോ എത്തില്ല. പകരം സമന്‍സ് ഇ-മെയിലിലോ, വാട്സ് ആപ്പിലോ എസ്എംഎസിലോ ആകും എത്തുക. ഏതു വിധത്തിൽ ലഭിച്ചാലും കോടതിയിൽ ഹാജരാകുക തന്നെ വേണം. സമന്‍സുകള്‍ ഇലക്ട്രോണിക് സംവിധാനത്തില്‍ അയക്കാന്‍ അനുമതി നല്‍കി ക്രിമിനല്‍ നടപടി ക്രമം ഭേദഗതി ചെയ്തിരിക്കുകയാണ്.

അസാധാരണ ഗസറ്റ് വിജ്ഞാപനമായാണ് ഇത് പുറത്തിറക്കിയത്. ഇനി മുതല്‍ സമന്‍സ് വന്നോ എന്ന് സ്വയം പരിശോധിക്കേണ്ടിവരും. അതു മാത്രമല്ല. കൃത്യമായി പരിശോധിച്ച് കോടതിയിൽ ഹാജരായില്ലെങ്കിൽ നടപടിയും ഉണ്ടാകും. സിആര്‍പിസി 61, 92 വകുപ്പുകളാണ് ഭേദഗതി ചെയ്യപ്പെടുന്നത്. ഈ വകുപ്പുകള്‍ പ്രകാരം പോലീസ് ഉദ്യോഗസ്ഥനോ കോടതി ഉദ്യോഗസ്ഥനോ ആണ് സമന്‍സുകള്‍ കൈമാറേണ്ടത്.
ഭേദഗതി വന്നതോടെ സമന്‍സ് വ്യക്തിപരമായ സന്ദേശമായി ഇനി ലഭിച്ച് തുടങ്ങും. ഇതോടെ സമൻസ് ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനുമാകും എന്നതാണ് മറ്റൊരു ഗുണം. കൊവിഡ് കാലത്താണ് സമൻസ് എത്തിക്കുന്നതിലെ പ്രതിസന്ധി ചർച്ചയായത്. അത്തരം ചർച്ചകളാണ് ഇപ്പോൾ ഇത്തരം പല കാര്യങ്ങളാണ് സിആര്‍പിസി വകുപ്പ് ഭേദഗതിക്ക് കാരണമായത്.

Latest Stories

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത

എന്റെ മൂക്ക് തകര്‍ത്ത് അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തു..; രക്തമൊലിപ്പിച്ച് വീഡിയോയുമായി നടന്‍ ചേതന്‍, ആള്‍ക്കൂട്ട ആക്രമണമെന്ന് താരം

കൊല്ലത്ത് വനിതാ ഡോക്ടർക്ക് നേരെ മര്‍ദനം; രോഗിക്കൊപ്പം എത്തിയ സ്ത്രീ അസഭ്യം പറഞ്ഞു, മുഖത്തടിച്ചു