ചോട്ടുവിനെ കാണാനില്ല; 'കണ്ണിലുണ്ണിയായ' വളര്‍ത്തുനായയെ തേടി നാടും വീടും

കൊല്ലത്ത് വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണിലുണ്ണിയായ ചോട്ടു എന്ന വളര്‍ത്തു നായയെ കാണാനില്ല. കരിങ്ങന്നൂര്‍ സ്വദേശിയായ ദിലീപ് കുമാറിന്റെ അനുസരണാശീലമുള്ളതും പ്രത്യേക കഴിവുകളുമുള്ള നായയാണ് ചോട്ടു. രണ്ട് ദിവസമായി ചോട്ടുവിനെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാരും വീട്ടുകാരും അന്വേഷണത്തിലാണ്.

തന്റെ കുടുംബത്തിലെ ഒരംഗത്തെ പോലയാണ് ഇയാള്‍ ചോട്ടുവിനെ കണ്ടിരുന്നത്. മലയാളം മനസിലാക്കുന്ന ഈ നായ ഉടമയായ ദിലീപ് കുമാറിന് പത്രം വായിക്കാനായി കണ്ണട എടുത്ത് നല്‍കുക, വീട്ടില്‍ ജനല്‍ അടക്കുക, ബൈക്കിന്റെ താക്കോല്‍ എടുത്തു കൊണ്ടു വരുക എന്നീ കാര്യങ്ങള്‍ എല്ലാം ചോട്ടുവാണ് ചെയ്തിരുന്നത്. ഇതിന് പുറമെ കൃഷിയില്‍ സഹായിക്കുകയും ചെയ്തിരുന്നു.

ജനുവരി 31ന് രാത്രിയാണ് അവസാനമായി ചോട്ടുവിനെ കണ്ടത്. എല്ലാവര്‍ക്കും ഒപ്പം ഉറങ്ങാന്‍ കിടന്ന ചോട്ടു രാവിലെ ആരെയും വിളിച്ചുണര്‍ത്താന്‍ എത്തിയില്ല. കുറുമ്പ് കാണിച്ച് നായ മാറി നില്‍ക്കുകയായിരുന്നു എന്നാണ് ആദ്യം എല്ലാവരും കരുതിയത്. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും നായയെ കാണാതിരുന്നതിനെ തുടര്‍ന്നാണ് തിരച്ചില്‍ നടത്തയെങ്കിലും എന്നാല്‍ കണ്ടെത്താനായില്ല. പിന്നീട് വളര്‍ത്തു നായയെ കാണാനില്ല എന്ന് പൊലീസില്‍ പരാതി നല്‍കി. സാമൂഹ്യമാധ്യമങ്ങളിലൂടെയും ചോട്ടുവിനായുള്ള അന്വേഷണം നടക്കുന്നുണ്ട്. ചോട്ടുവിനെ ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വീട്ടുകാര്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ