ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. തപാല്‍ വോട്ടുകള്‍ ആദ്യം എണ്ണിയപ്പോള്‍ വയനാട്ടില്‍ 21 വോട്ടുമായി പ്രിയങ്ക ഗാന്ധിയും ചേലക്കരയില്‍ യുആര്‍ പ്രദീപ് 30 വോട്ടുകള്‍ക്കും പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി 18 വോട്ടിനും മുന്നിലാണ്.

ഷാഫി പറമ്പിലിനും വി.കെ. ശ്രീകണ്ഠനുമൊപ്പമാണ് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ കേന്ദ്രത്തിലെത്തിയത്. പിന്നീട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.പി.സരിനും എത്തി. ചേലക്കരയിലെ പോളിംഗ് കേന്ദ്രത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.ആര്‍. പ്രദീപും ഡിഎംകെ സ്ഥാനാര്‍ഥി എം.കെ. സുധീറും സ്‌ട്രോംഗ് റൂം തുറക്കുന്നതിന് സാക്ഷിയാകാനായി വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തിയിരുന്നു.

ഒന്‍പത് ഓടെ ആദ്യ ഫല സൂചനകള്‍ പുറത്തുവരും. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വിജയികള്‍ ആരെന്നതില്‍ വ്യക്തതയുണ്ടാകും. ചേലക്കരയും പാലക്കാടുമാണു മൂന്നു മുന്നണികളും പ്രതീക്ഷയോടെ നോക്കുന്നത്. പാലക്കാട് യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ്. ഇതു നിലനിര്‍ത്തുകയും ചേലക്കര പിടിച്ചെടുക്കുകയും ചെയ്താല്‍ സര്‍ക്കാര്‍ വിരുദ്ധ മനോഭാവം ഇപ്പോഴും നിലനില്‍ക്കുന്നു എന്നു യുഡിഎഫിനു വാദം ഉയര്‍ത്താം.

വയനാട്ടില്‍ യുഡിഎഫിന് തികഞ്ഞ ആത്മവിശ്വാസമുണ്ട്. മറ്റു മുന്നണികള്‍ക്ക് അവിടെ പ്രതീക്ഷയുമില്ല. ചേലക്കര നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ സിപിഎമ്മില്‍ അതു പ്രതിസന്ധി സൃഷ്ടിക്കും. ബിജെപി പാലക്കാട് വിജയം പ്രതീക്ഷിക്കുന്നുണ്ട്. അവിടെ വിജയിച്ചാല്‍ തൃശൂര്‍ ലോക്‌സഭാ സീറ്റിലെ വിജയത്തിന്റെ തുടര്‍ച്ചയാകും അത്. തെരഞ്ഞെടുപ്പു ഫലങ്ങള്‍ സര്‍ക്കാരിന്റെ നിലനില്‍പ്പിനെ ഒരുതരത്തിലും ബാധിക്കില്ലെങ്കിലും മൂന്നു മുന്നണികളുടെയും നേതൃത്വങ്ങള്‍ക്ക് നിര്‍ണായകമാണ്.

Latest Stories

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്