ടി എൻ പ്രതാപനും അനിൽ അക്കരയ്ക്കും കോവിഡ് ഇല്ല; പരിശോധന ഫലം നെഗറ്റീവ്

കോൺ​ഗ്രസ് നോതാക്കളായ ടി എൻ പ്രതാപൻ എം പി, അനിൽ അക്കര എംഎൽഎ എന്നിവർക്ക് കോവിഡ് ഇല്ലെന്ന് പരിശോധന ഫലം. ഇക്കാര്യം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇരുവരെയും ഒദ്യോഗികമായി അറിയിച്ചു. വാളയാര്‍ സമരത്തില്‍ പങ്കെടുത്തതിന് പിന്നാലെ ഇരുവരോടും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇരുവരും ഓഫീസിൽ ക്വാറൻ്റൈനിൽ കഴിയുകയായിരുന്നു.

മന്ത്രി എ സി മൊയ്തീന് ക്വാറന്റീൻ വേണ്ടെന്ന മെഡിക്കൽ ബോർഡ് തീരുമാനത്തിൽ പ്രതിഷേധിച്ച് ടി എൻ പ്രതാപനും അനിൽ അക്കര എം എൽഎയും ഇന്ന് നിരാഹാര സമരം നടത്തുന്നതിനിടെയാണ് പരിശോധന ഫലം പുറത്ത് വരുന്നത്. തൃശ്ശൂരിലെ മെഡിക്കൽ ബോർഡ് ക്വാറന്റൈൻ വിഷയത്തിൽ രാഷ്ട്രീയ കളി നടത്തുന്നുവെന്നാരോപിച്ചാണ് ടി എൻ പ്രതാപൻ എം പി തളിക്കുളത്തെ വീട്ടിലും അനിൽ അക്കര എം എൽ എ വടക്കാഞ്ചേരിയിലെ ഓഫീസിലും ഉപവാസ സമരം ആരംഭിച്ചിരിക്കുന്നത്. രാവിലെ 10ന് തുടങ്ങിയ സമരം നാളെ രാവിലെ പത്തിന് അവസാനിക്കും.

കോവിഡ് ബാധ കണ്ടെത്തിയ പ്രവാസികളുമായി അടുത്ത് ഇടപഴകിയ മന്ത്രി എസി മൊയ്തീനെ ക്വാറന്റൈനിലാക്കണമെന്ന അനിൽ അക്കരയുടെ പരാതി മെഡിക്കൽ ബോർഡ് നേരത്തെ തള്ളിയിരുന്നു. മന്ത്രിയുമായി സമ്പർക്കമുണ്ടായില്ല എന്ന് രോഗികളിൽ നിന്നും സത്യവാങ്മൂലം വാങ്ങിയ ശേഷമായിരുന്നു തീരുമാനം. ഇത് രാഷ്ടീയ പ്രേരിതമാമെന്നാണ് ആരോപണം. ജനപ്രതിനിധികൾക്ക് പിന്തുണയുമായി കോൺഗ്രസ് പ്രവർത്തകർ കളക്ടറേറ്റിന് മുന്നിൽ ഉപവാസം നടത്തുന്നുണ്ട്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം