പനിയുമായി ചൈനയില്‍ നിന്നു തിരിച്ചെത്തിയ തൃശൂര്‍ സ്വദേശിനി ചികിത്സ തേടിയില്ല, പ്രാര്‍ത്ഥനയുമായി വീട്ടില്‍ തുടര്‍ന്നു; ഒടുവില്‍ മെഡിക്കല്‍ സംഘം വീട്ടിലെത്തി

ചൈനയില്‍ നിന്നു പനി ബാധിച്ച് തിരിച്ചെത്തിയ തൃശൂര്‍ സ്വദേശിനി ആശുപത്രിയില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് മെഡിക്കല്‍ സംഘം വീട്ടിലെത്തി. പ്രാര്‍ത്ഥനയുമായി വീട്ടില്‍ തന്നെ കഴിയുകയായിരുന്നു പെണ്‍കുട്ടി. ഇപ്പോള്‍ കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനിയോടൊപ്പമാണ് ഈ വിദ്യാര്‍ത്ഥിനി തൃശൂരിലെത്തിയത്.

വന്നശേഷം പനി ബാധിച്ചു. എന്നാല്‍, ചികിത്സയില്‍ വിശ്വാസമില്ലാത്ത ഈ വിദ്യാര്‍ത്ഥിനി ഡോക്ടര്‍മാരെ കാണാന്‍ തയ്യാറായില്ല. രോഗം സ്ഥിരീകരിച്ച പെണ്‍കുട്ടിയുടെ കൂടെ വന്നവരുടെ പട്ടിക എടുത്തപ്പോഴാണ് ഈ വിദ്യാര്‍ത്ഥിനിയെ കുറിച്ചു വിവരം കിട്ടിയത്. വിമാനത്തില്‍ പെണ്‍കുട്ടിയുടെ കൂടെ 52 പേര്‍ ഉണ്ടായിരുന്നു. ഇവരില്‍ ഈ വിദ്യാര്‍ത്ഥിനി മാത്രമാണ് ആശുപത്രിയില്‍ എത്താതിരുന്നത്.

മെഡിക്കല്‍ സംഘം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ത്ഥിനിയും വീട്ടുകാരും ഫോണ്‍ എടുക്കാന്‍ തയ്യാറായില്ല. ഒടുവില്‍ നേരിട്ട് വീട്ടില്‍ വന്ന് മൂന്നു മണിക്കൂര്‍ ബോധവത്കരണം നടത്തിയ ശേഷമാണ് ചികിത്സയ്ക്കു തയ്യാറായത്. വിദ്യാര്‍ത്ഥിനിയുടെ അമ്മ ജോലി ചെയ്യുന്ന സ്വകാര്യ ബാങ്കില്‍ നിന്ന് സഹപ്രവര്‍ത്തകര്‍ അവരെ വെള്ളിയാഴ്ച തിരിച്ചയച്ചിരുന്നു.

ബോധവത്കരണത്തിനു ശേഷവും ചികിത്സയ്ക്കു തയ്യാറായില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനായിരുന്നു നീക്കം.

Latest Stories

തോൽവികൾ അംഗീകരിക്കാൻ പറ്റാത്ത ഒരേ ഒരു ഇന്ത്യൻ താരം അവൻ, ആറ്റിട്യൂഡ് തന്നെ വേറെ ലെവൽ: ഹർഭജൻ സിംഗ്

വിജയ്‌യുടെ ജീവിതത്തിലെ കയ്‌പ്പേറിയ ഭാഗം സിനിമയാക്കി.. ഇത് ഇന്‍ഡസ്ട്രിയിലെ ഒട്ടുമിക്ക ആളുകളുടെയും അനുഭവമാണ്: സംവിധായകന്‍ ഇലന്‍

IPL 2024: എന്തോന്നടേ ഇത്, ഫാഫിന്റെ പുതിയ ഹെയര്‍ സ്റ്റൈല്‍ കണ്ട് അമ്പരന്ന് ഹര്‍ഭജന്‍, ഇത്ര പിശുക്ക് പാടില്ലെന്ന് പരിഹാസം

ഗതാഗതമന്ത്രി ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ: റോഷ്‌ന

ലൈംഗികാതിക്രമ കേസ്; പിതാവിന്റെ അറസ്റ്റിന് പിന്നാലെ പ്രജ്വൽ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്

IPL 2024: ധോണി തനിക്ക് അച്ഛനെ പോലെയെന്ന് പതിരണ, ഒപ്പം മുൻ നായകനോട് ഒരു അഭ്യർത്ഥനയും

IPL 2024: 'ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു': മത്സര ശേഷം വലിയ പ്രസ്താവന നടത്തി സിറാജ്

നിവിന്‍ എന്ന പേര് മാറ്റാന്‍ പലരും എന്നോട് ആവശ്യപ്പെട്ടു, സിനിമയില്‍ വരുന്ന എല്ലാവരോടും ഇത് പറയാറുണ്ട്: നിവിന്‍ പോളി

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

IPL 2024: 'അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെ': ആര്‍സിബി ബാറ്ററെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം