പാലാ ബിഷപ്പിനെ പിന്തുണച്ച് പത്രക്കുറിപ്പ്; തൃശൂർ യു.ഡി.എഫിൽ വിവാദം

പാലാ ബിഷപ്പിനെ പിന്തുണച്ച് തൃശൂർ യു.ഡി.എഫ്  ഇറക്കിയ വാർത്താക്കുറിപ്പിനെ ചൊല്ലി വിവാദം. നാർക്കോട്ടിക് ജിഹാദെന്ന പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിൻറെ പരാമർശം  സദുദ്ദേശത്തോടെയാണെന്നും  പ്രസ്താവനയിൽ അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്നുമാണ് വാർത്താക്കുറിപ്പിൽ പറയുന്നത്. എന്നാൽ യു.ഡി. എഫ് ജില്ലാ കൺവീനർ കെ.എ ഗിരിജൻ ഓഫീസ് സ്റ്റാഫിനെ സ്വാധീനിച്ച് വാർത്താക്കുറിപ്പിറക്കിയതാണെന്ന് ഡി.സി.സി പ്രസിഡന്‍റ് ജോസ് വള്ളൂർ ആരോപിച്ചു.

ലവ് ജിഹാദ് പോലെയുള്ള പ്രവർത്തനങ്ങൾ ഉണ്ടായാൽ ഗവണ്‍മെന്‍റ് ശക്തമായ നടപടി എടുക്കണം എന്നാണ് ബിഷപ്പ് ഉദ്ദേശിച്ചതെന്നും വിഷയത്തെ ഫാസിസ്റ്റ് ശക്തികൾ ദുരുപയോഗം ചെയ്‌തെന്നും പ്രസ്താവനയിൽ പറയുന്നു. സംഭവം വിവാദമായതോടെ യു.ഡി.എഫ് കൺവീനറുടെ നടപടിയെ ചോദ്യം ചെയ്തു ഡി.സി.സി പ്രസിഡന്‍റ്  രംഗത്തു വന്നു.

യു.ഡി.എഫ് യോഗത്തിൽ ചർച്ച ചെയ്യാത്ത വിഷയം കോൺഗ്രസ്‌ ജില്ല കമ്മിറ്റിയുടെ ഔദ്യോഗിക മെയിലിലൂടെ പുറത്തു വന്നത് വിവാദമായിരിക്കുകയാണ്. വിഷയത്തിൽ മുസ്‍ലിം ലീഗ് അടക്കമുള്ള ഘടക കക്ഷികൾ പ്രതിഷേധവുമായി രംഗത്തു വരുമെന്നാണ് സൂചന.

Latest Stories

യുവതിയുടെ പീഡന പരാതി: രാജ്ഭവനില്‍ പൊലീസും മന്ത്രിയും കയറുന്നത് വിലക്കി; നിയമോപദേശം തേടി സര്‍ക്കാര്‍; സത്യം വിജയിക്കുമെന്ന് സിവി ആനന്ദ ബോസ്

ഷൂട്ടിംഗിനിടെ പരിക്കേറ്റു, കാലില്‍ സര്‍ജറി, മാസങ്ങളോളം ബെഡ് റെസ്റ്റ്..; അപകടത്തെ കുറിച്ച് ആസിഫ് അലി

ഖലിസ്ഥാന്‍ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാർ അറസ്റ്റില്‍, ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ

രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്

ടി20 ലോകകപ്പ് 2024: 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീം'; വിലയിരുത്തലുമായി സൗരവ് ഗാംഗുലി

ഉഷ്ണ തരംഗം റേഷന്‍ കട സമയത്തില്‍ മാറ്റം; കന്നുകാലികളെ മേയാന്‍ വിടുന്നതിലും സമയക്രമ നിര്‍ദേശം; എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം

ഐപിഎല്‍ 2024: 'മുംബൈയുടെ പ്രകടനം ബെംഗളൂരു ട്രാഫിക്കിനേക്കാള്‍ മോശം'; പരിഹസിച്ച് മുന്‍ താരം

'തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി'; പ്രജ്വലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ പരാതി

ടി 20 ലോകകപ്പ്: അവനെ പോലെ കളിക്കാൻ കഴിയുന്ന ഒരു താരം ഇന്ന് ഇന്ത്യയിൽ ഇല്ല, അദ്ദേഹത്തിന്റെ മികവിൽ ഇന്ത്യ ലോകകപ്പ് ജയിക്കും: ടോം മൂഡി

ഐപിഎല്‍ 2024: 'അവന് മൂന്ന് ഓവര്‍ നല്‍കിയപ്പോള്‍ തന്നെ മുംബൈ ഇന്ത്യന്‍സ് തോറ്റു'; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍