ഭരണഘടനയെ ഭാരതീയവല്‍ക്കരിക്കണം; ധാരാളം കൂട്ടിച്ചേര്‍ക്കലുകളും തിരുത്തലുകളും ആവശ്യമുണ്ടെന്ന് പി കെ കൃഷ്ണദാസ്

ഭരണഘടനയെ ഭാരതീയവത്ക്കരിക്കണമെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. സജി ചെറിയാന്‍ ഭരണഘടനയുടെ അസ്തിത്വത്തെ തന്നെ നിരാകരിക്കുന്നു. പൂര്‍ണമായും ബ്രിട്ടീഷ് നിര്‍മ്മിത ബൂര്‍ഷ്വാ നിര്‍മ്മിതി, തൊഴിലാളി വിരുദ്ധ ചൂഷണ സംവിധാനം , ഭരണഘടനയുടെ അടിസ്ഥാന തത്വമായ ജനാധിപത്യവും മതേതരത്വവും കുന്തവും കൊടചക്രവും അതായത് രണ്ടിനേയും നിരാകരിക്കുന്നു. എന്നാല്‍ ഗുരുജി ഗോള്‍വാള്‍ക്കാര്‍ ഗുരുജി ഭരണഘടനയെ തള്ളിപ്പറഞ്ഞിട്ടില്ല.അത് ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ചതാണെന്ന് പറഞ്ഞിട്ടില്ലെന്നു മാത്രമല്ല ഭരണഘടനാ ശില്‍പികളോട് അത്യന്തം ബഹുമാനവും പങ്കുവച്ചിട്ടുണ്ടെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഭരണഘടനയുടെ ഉള്ളടക്കത്തില്‍ ധാരാളം കൂട്ടിച്ചേര്‍ക്കലുകളും തിരുത്തലുകളും ആവശ്യമുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അടുത്തിടെ ചീഫ് ജസ്റ്റിസ് എന്‍.വി രമണ അര്‍ഥശങ്കയ്ക്കിടയില്ലാതെ ഒരു കാര്യം വ്യക്തമാക്കി ഭരണഘടന ഭാരതീയവല്‍ക്കരിക്കണം അതായത് വൈദേശികമായ സങ്കല്‍പങ്ങള്‍ കടന്നുകൂടിയിട്ടുണ്ടെന്നും പി കെ കൃഷ്ണദാസിന്റെ കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഭരണഘടന ഭാരതീയവല്‍ക്കരിക്കണമെന്ന കാര്യത്തില്‍ സംശയമെന്തിന് ? സജി ചെറിയാന്‍ പറഞ്ഞതും ഗുരുജി ഗോള്‍വാള്‍ക്കാര്‍ വിചാരധാരയില്‍ പറഞ്ഞതും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം –
സജി ചെറിയാന്‍ ഭരണഘടനയുടെ അസ്തിത്വത്തെ തന്നെ നിരാകരിക്കുന്നു. പൂര്‍ണമായും ബ്രിട്ടീഷ് നിര്‍മ്മിത ബൂര്‍ഷ്വാ നിര്‍മ്മിതി, തൊഴിലാളി വിരുദ്ധ ചൂഷണ സംവിധാനം , ഭരണഘടനയുടെ അടിസ്ഥാന തത്വമായ ജനാധിപത്യവും മതേതരത്വവും കുന്തവും കൊടചക്രവും അതായത് രണ്ടിനേയും നിരാകരിക്കുന്നു.

ജനാധിപത്യത്തിന്റെ ആനുകൂല്യത്തില്‍ ഭരണഘടനയെ തൊട്ട് പ്രതിജ്ഞ ചെയ്ത ശേഷം ജനാധിപത്യത്തെയും ഭരണഘടനയെയും തള്ളിപ്പറയുന്നു. എന്നാല്‍ ഗുരുജി ഭരണഘടനയെ തള്ളിപ്പറഞ്ഞിട്ടില്ല.അത് ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ചതാണെന്ന് പറഞ്ഞിട്ടില്ലെന്നു മാത്രമല്ല ഭരണഘടനാ ശില്‍പികളോട് അത്യന്തം ബഹുമാനവും പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ഭരണഘടനയുടെ ഉള്ളടക്കത്തില്‍ ധാരാളം കൂട്ടിച്ചേര്‍ക്കലുകളും തിരുത്തലുകളും ആവശ്യമുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അടുത്തിടെ ചീഫ് ജസ്റ്റിസ് എന്‍.വി രമണ അര്‍ഥശങ്കയ്ക്കിടയില്ലാതെ ഒരു കാര്യം വ്യക്തമാക്കി ഭരണഘടന ഭാരതീയവല്‍ക്കരിക്കണം അതായത് വൈദേശികമായ സങ്കല്‍പങ്ങള്‍ കടന്നുകൂടിയിട്ടുണ്ട്.

ഗുരുജി പറഞ്ഞതും അതുതന്നെ -: പാശ്ചാത്യമായി കടന്നുകൂടിയ ചില സങ്കല്‍പങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. കശ്മീരിനുള്ള പദവി എടുത്തുമാറ്റിയത് ഗുരുജിയുടെ കൂടി ആശയഗതിയനുസരിച്ചാണ്. വിചാരധാര പറഞ്ഞുവച്ചിട്ടുള്ള കാര്യങ്ങള്‍ നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമായ സര്‍ക്കാരാണ് ഇന്ത്യ ഭരിക്കുന്നത്. ആ നിലയ്ക്കുള്ള ഭേദഗതികള്‍ ഇനിയും പ്രതീക്ഷിക്കാം.

വികലമായ മതേതര സങ്കല്‍പമാണ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.സര്‍ക്കാര്‍ മതകാര്യങ്ങളിലോ മതങ്ങള്‍ സര്‍ക്കാര്‍ കാര്യങ്ങളിലോ ഇടപെടാന്‍ പാടില്ല എന്നതാണ് യഥാര്‍ഥ മതേതരത്വം എന്നാല്‍ ഇന്ത്യയില്‍ നിലവില്‍ ഭരണകൂടങ്ങള്‍ മതകാര്യങ്ങളില്‍ ഇടപെടുകയും മതാധിഷ്ഠിതമായി സംവരണങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്.ഇതുമാറണം. സിവില്‍ നിയമങ്ങളില്‍ മതപരമായ നിയമങ്ങള്‍ അനുവദിക്കുന്നതും മതേതരവിരുദ്ധമാണ്.ഏക സിവില്‍ കോഡാണ് മതേതരത്വം.

ഇന്ത്യ എന്നാല്‍ യൂണിയന്‍ സ്റ്റേറ്റ് എന്ന ഭരണഘടനയുടെ പ്രഖ്യാപനവും തെറ്റാണ്. സ്റ്റേറ്റുകളുടെ യൂണിയനല്ല ഇന്ത്യ മറിച്ച് ആസേതുഹിമാചലം ഒറ്റരാഷ്ട്രമാണ്. വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളെ മുത്തുകള്‍ കോര്‍ത്തെടുത്ത മാലപോലെ കോര്‍ത്തെടുത്ത ഏകരാഷ്ട്രം. പാശ്ചാത്യ സങ്കല്‍പമായ സോഷ്യലിസം ഇന്ത്യയ്ക്ക് യോജിച്ചതല്ല. മഹാത്മജി വിഭാവനം ചെയ്ത സര്‍വ്വോദയയും ദീന്‍ദയാല്‍ജി വിഭാവനം ചെയ്ത അന്ത്യോദയയുമാണ് നമ്മുടെ സാമൂഹ്യനീതി സങ്കല്‍പം ഇത്തരത്തില്‍ അടിസ്ഥാനപരമായ ഒട്ടനവധി കാര്യങ്ങള്‍ ഭേദഗതികള്‍ വരുത്തണം. പക്ഷെ ഒറ്റയടിക്കല്ല ജനങ്ങളില്‍ നിന്ന് ആവശ്യം ഉയരുന്നതിനനുസരിച്ച് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളില്‍ മാറ്റം വരുത്താതെയുള്ള കാലാനുസൃതമായി ഭേദഗതികള്‍ അനിവാര്യമാണ്. വാല്‍ക്കഷ്ണം : വിചാരധാര മുഴുവന്‍ വായിച്ച വി.ഡി. സതീശന് ആര്‍ എസ് എസ് സ്ഥാപിച്ചത് ഡോ. കേശവ ബല്‍റാം ഹെഡ്‌ഗേവാര്‍ ആണെന്ന് ഇനിയും തിരിഞ്ഞിട്ടില്ല. ഇന്നും പറയുന്നു ഗുരുജിയാണെന്ന്.

Latest Stories

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു