തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ ‘ഹിന്ദു ഹൃദയ സാമ്രാട്ടായി’ അവതരിപ്പിക്കാൻ ബിജെപി ശ്രമം; ആഞ്ഞടിച്ച് ശശി തരൂർ

2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ ‘ഹിന്ദു ഹൃദയ സാമ്രാട്ടായി’ അവതരിപ്പിക്കാൻ ബിജെപി ശ്രമിക്കുന്നവെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി.രാമക്ഷേത്ര ഉദ്ഘാടനത്തിനും അബുദാബിയിലെ ബിഎപിഎസ് ഹിന്ദുക്ഷേത്രത്തിന്റെ പരിപാടികൾക്കും ശേഷം മാത്രമേ പൊതുതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കൂവെന്നും തരൂർ പറഞ്ഞു.

‘പ്രധാനമന്ത്രി ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രവും, ഫെബ്രുവരി 14ന് അബുദാബിയിലെ ഹിന്ദുക്ഷേത്രവും ഉദ്ഘാടനം ചെയ്യും. അധികം വൈകാതെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. സന്ദേശം വ്യക്തമാണ്…2009-ൽ മോദിയെ സാമ്പത്തിക വികസനത്തിന്റെ അവതാരമായി ഇന്ത്യൻ വോട്ടർമാർക്കു വിറ്റു. 2019ലെ പുൽവാമ ഭീകരാക്രമണം, പൊതുതെരഞ്ഞെടുപ്പിനെ ദേശീയ സുരക്ഷാ തെരഞ്ഞെടുപ്പാക്കി മാറ്റാൻ മോദിക്ക് അവസരം നൽകി. 2024-ൽ മോദിയെ ‘ഹിന്ദു ഹൃദയ സാമ്രാട്ടായി’ ബിജെപി അവതരിപ്പിക്കുമെന്ന് വ്യക്തമാണ്’- ശശി തരൂർ പറഞ്ഞു.

‘അച്ഛേ ദിനിന് എന്ത് സംഭവിച്ചു? പ്രതിവർഷം 2 കോടി തൊഴിലവസരങ്ങൾക്ക് എന്ത് സംഭവിച്ചു? താഴെത്തട്ടിലുള്ളവർക്ക് പ്രയോജനം ചെയ്യുന്ന സാമ്പത്തിക വളർച്ചയ്ക്ക് എന്ത് സംഭവിച്ചു? ഓരോ ഇന്ത്യക്കാരന്റെയും പോക്കറ്റുകളിലേക്കും ബാങ്ക് അക്കൗണ്ടുകളിലേക്കും ഡിസ്പോസിബിൾ വരുമാനം (ഡിപിഐ), നിക്ഷേപിച്ചതിന് എന്ത് സംഭവിച്ചു? ഹിന്ദുത്വവും ജനക്ഷേമവും ആയി രൂപപ്പെടുന്ന തെരഞ്ഞെടുപ്പിൽ ഈ ചോദ്യങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്’ തരൂർ പറഞ്ഞു.

Latest Stories

IPL 2024: പറ്റുമെങ്കിൽ മുഴുവൻ സീസൺ കളിക്കുക അല്ലെങ്കിൽ വെറുതെ ലീഗിലേക്ക് വരരുത്, സൂപ്പർതാരങ്ങൾക്ക് കർശന നിർദേശം നൽകി ഇർഫാൻ പത്താൻ

കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ 4 വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപ്പിഴവ്

സിനിമാതാരങ്ങൾക്ക് വേണ്ടി ഒരുക്കിയ വിരുന്നിൽ കൊക്കെയ്ൻ; ആരോപണത്തിൽ കമൽഹാസനെതിരെ അന്വേഷണം വേണമെന്ന് തമിഴ്നാട് ബിജെപി

മോദിയും കൂട്ടരും വിഡ്ഢികളുടെ സ്വര്‍ഗത്തില്‍; പ്രബീര്‍ വിഷയത്തില്‍ കേന്ദ്രത്തിന്റെമാടമ്പിത്തരം സുപ്രീംകോടതി ചുരുട്ടി കൊട്ടയിലിട്ടു; ആഞ്ഞടിച്ച് തോമസ് ഐസക്ക്

'സിനിമയിൽ അഭിനയിക്കാൻ പോകുന്നു, അഞ്ച് വർഷം കഴിഞ്ഞ് കാണാം'; അമ്മയ്ക്ക് കത്തെഴുതി വീടുവിട്ടിറങ്ങിയ 14കാരനെ കണ്ടെത്തി

ഇന്ത്യൻ ഫുട്ബോളിലെ സമാനതകളില്ലാത്ത ഇതിഹാസം ബൂട്ടഴിക്കുന്നു, സുനിൽ ഛേത്രിയുടെ വിരമിക്കൽ പ്രഖ്യാപനത്തിൽ ഞെട്ടി ആരാധകർ; വീഡിയോ വൈറൽ

യുക്രൈയിനെതിരെ ആക്രമണം കടുപ്പിച്ച് റഷ്യ; കരയുദ്ധത്തിലൂടെ ആറു ഗ്രാമങ്ങള്‍ കീഴടക്കി; വിദേശയാത്രകളെല്ലാം റദ്ദാക്കി പ്രസിഡന്റ് സെലെന്‍സ്‌കി

ഐശ്വര്യക്ക് ഇതെന്തുപറ്റി? കൈയില്‍ പ്ലാസ്റ്ററിട്ട് താരം, ബാഗുമായി മകളും; കാര്യം അന്വേഷിച്ച് ആരാധകര്‍

പുതിയ ചിത്രത്തിനായി രണ്ട് വർഷം ക്രിക്കറ്റ് പരിശീലനം; തോളുകൾ രണ്ടും സ്ഥാനം തെറ്റി; തുറന്നുപറഞ്ഞ് ജാൻവി കപൂർ

ടിക്കറ്റ് ചോദിച്ചതിന് ടിടിഇക്ക് നേരെ വീണ്ടും ആക്രമണം; കഞ്ചാവുമായി കൊല്ലം സ്വദേശികൾ പിടിയിൽ