ശബരിമല വിഷയം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാൻ കോൺ​ഗ്രസ്; വിശ്വാസികളെ കൂട്ടി കൂട്ട പ്രാർത്ഥന നടത്തുമെന്ന് കെസി വേണുഗോപാൽ

ശബരിമല വിഷയം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്. തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്ര പ്രദേശ് തുടങ്ങിയ സംസ്ഥങ്ങളിൽ വിശ്വാസികളെ കൂട്ടി കൂട്ട പ്രാർത്ഥന നടത്തുമെന്ന് കെസി വേണുഗോപാൽ പറഞ്ഞു. പത്തനംതിട്ടയിൽ വിശ്വാസ സംഗമം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തട്ടിപ്പിന് പിറകിൽ പല ഉന്നതരുമുണ്ടെന്നും കള്ളന് ചൂട്ട് പിടിക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ ശബരിമല മുഴുവൻ ചെമ്പാകുമായിരുന്നു. ത​ട്ടി​പ്പി​ന് പി​ന്നി​ൽ പ​ല ഉ​ന്ന​ത​രു​മു​ണ്ട്. ക​ള്ള​ന് ചൂ​ട്ട് പി​ടി​ക്കു​ക​യാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​ത്. അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് വി​ടും വ​രെ കോ​ൺ​ഗ്ര​സ് പോ​രാ​ട്ടം തു​ട​രും. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ക​ള്ള​നാ​ണെ​ന്ന റി​പ്പോ​ർ​ട്ട് ഹൈ​ക്കോ​ട​തി സ​ർ​ക്കാ​രി​ന് ന​ൽ​കി. ദേ​വ​സ്വം വി​ജി​ലി​ൻ​സും റി​പ്പോ​ർ​ട്ട് ന​ൽ​കി. ഈ ​റി​പ്പോ​ർ​ട്ടു​ക​ൾ പൂ​ഴ്ത്തി വെ​ച്ച​ത് സ​ർ​ക്കാ​രാ​ണെ​ന്നും കെസി വേ​ണു​ഗോ​പാ​ൽ വ്യ​ക്ത​മാ​ക്കി.

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ് കോൺഗ്രസ് വിശ്വാസ സംഗമം നടത്തിയത്. കെസി വേണുഗോപാൽ പ്രസംഗം തുടങ്ങിയത് സ്വാമിയേ ശരണമയ്യപ്പ വിളികളോടെയായിരുന്നു. വേദിയിൽ നിലവിളക്കും അയ്യപ്പൻ്റെ വലിയ ഫ്ലക്സുമുണ്ടായിരുന്നു. ഉദ്ഘാടന പ്രസംഗത്തിന് മുമ്പ് സോപാന സംഗീതവും മുഴങ്ങി.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി