കോണ്‍ഗ്രസ് ബഹുദൂരം പിന്നില്‍; വോട്ടര്‍മാര്‍ ഇത്തവണ യുഡിഎഫിനോട് പകരം ചോദിക്കുമെന്ന് മുഹമ്മദ് റിയാസ്

കേരളത്തിലെ വോട്ടര്‍മാര്‍ ഇത്തവണ യുഡിഎഫിനോട് പകരം ചോദിക്കുന്നമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബഹുദൂരം പിന്നിലാണെന്നും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി പരിഹസിച്ചു. കേരളത്തെ വഞ്ചിച്ച യുഡിഎഫ് എംപിമാര്‍ക്ക് എതിരായ റിവഞ്ച് ഇലക്ഷനാണ് ഇത്തവണ നടക്കുകയെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.

2019ല്‍ ജനങ്ങള്‍ തെറ്റിദ്ധാരണയുടെ ഫലമായി കോണ്‍ഗ്രസിന് വോട്ട് ചെയ്തു. എന്നാല്‍ കോണ്‍ഗ്രസിന്റെ സമരാഗ്നിയില്‍ ബിജെപിയ്‌ക്കെതിരെ നേതാക്കള്‍ എന്തെങ്കിലും സംസാരിച്ചിരുന്നോ എന്ന് ചോദിച്ച മന്ത്രി അക്കാര്യത്തില്‍ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ഒറ്റക്കെട്ടാണെന്നും പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ ഇടത് തരംഗമായിരിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് ബിജെപി രണ്ടക്കം നേടുമെന്ന നരേന്ദ്രമോദിയുടെ പ്രസ്താവനയെയും മന്ത്രി പരിഹസിച്ചു. പ്രധാനമന്ത്രിയെ അല്ല മോദിയ്ക്ക് പ്രസംഗം എഴുതി നല്‍കിയവരെയാണ് കുറ്റം പറയേണ്ടത്. ഒരു പ്രാദേശിക നേതാവിനെ പോലെ പ്രധാനമന്ത്രിയെ കൊണ്ട് പ്രസംഗിപ്പിച്ച വിദ്വാന് സ്വീകരണം നല്‍കണമെന്ന് റിയാസ് പരിഹസിച്ചു.

എല്‍ഡിഎഫ് ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക സ്ഥാനാര്‍ത്ഥി പട്ടിക കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. വടകരയില്‍ മുന്‍ മന്ത്രി കെകെ ശൈലജയും പത്തനംതിട്ടയില്‍ തോമസ് ഐസക്കും സിപിഎമ്മിനായി ജനവിധി തേടുമെന്നതും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്.

Latest Stories

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്; പൊട്ടലുള്ള രോഗിക്ക് മറ്റൊരാളുടെ കമ്പി ഇട്ടു, പരാതി

ധോണി അടുത്ത സീസണിൽ ടീമിൽ കാണുമോ, അതിനിർണായക അപ്ഡേറ്റ് നൽകി ചെന്നൈ ബോളിങ് പരിശീലകൻൽ പറയുന്നത് ഇങ്ങനെ

വെള്ളിത്തിരയിലെ നരേന്ദ്ര മോദി ഇനി സത്യരാജ്; ബയോപിക് ഒരുങ്ങുന്നത് വമ്പൻ ബഡ്ജറ്റിൽ

ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും വിദ്യാലയങ്ങളിലും തൊഴില്‍ശാലകളിലും വിവ പാലസ്തീന്‍ ഗാനം ഉയരണം; ഇസ്രായേലിന്റേത് കണ്ണില്‍ചോരയില്ലാത്ത കടന്നാക്രമണമെന്ന് സിപിഎം

ചെന്നൈ സൂപ്പര്‍ കിംഗ്സ് അവനെ ഇനി ടീമില്‍ നിലനിര്‍ത്തരുത്: ഇര്‍ഫാന്‍ പത്താന്‍

ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്ത കെപി യോഹന്നാന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; തിരുവല്ലയിലേക്ക് ഇന്ന് വിലാപ യാത്ര

ഇന്ത്യന്‍ ടീം പരിശീലകന്‍: ഗംഭീറിന് ശക്തനായ എതിരാളി, മത്സരത്തില്‍ പ്രവേശിച്ച് അയല്‍വാസി

ധോണിയോടും രോഹിത്തിനോടും അല്ല, ആ ഇന്ത്യൻ താരത്തോടാണ് ഞാൻ കടപ്പെട്ടിരിക്കുന്നത്; അവൻ ഇല്ലെങ്കിൽ താൻ ഈ ലെവൽ എത്തില്ലെന്ന് കോഹ്‌ലി; വീഡിയോ ഏറ്റെടുത്ത് ആരാധകർ

ലോക്സഭ തിരഞ്ഞടുപ്പിനായി ഒഴുകിയ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പണത്തിന്റെയും കണക്കുകൾ പുറത്ത്; ഇതുവരെ പിടിച്ചെടുത്തത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ

പെന്‍ഷനും ശമ്പളവും കൊടുക്കാന്‍ പണമില്ല; അടിയന്തരമായി 9000 കോടി കടമെടുക്കാന്‍ അനുമതിക്കണമെന്ന് കേരളം; നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍; വീണ്ടും പ്രതിസന്ധി