മന്ത്രി എം.ബി. രാജേഷിനെ തൃത്താലയില്‍ ബഹിഷ്‌കരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം

മന്ത്രി എം ബി രാജേഷിനെ ബഹിഷ്കരിക്കാൻ തീരുമാനിച്ച് കോൺഗ്രസ്. തൃത്താലയിൽ ബഹിഷ്കരിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം അറിയിച്ചിരിക്കുന്നത്.അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ നടപടിയെടുക്കാത്തതിലാണ് പ്രതിഷേധം.

മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽപ്പെട്ടയാളാണ് ഉമ്മൻചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചത്. ഇയാളെ ഇതുവരെയും പുറത്താക്കിയിട്ടില്ല എന്നതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസിന്റെ ബഹിഷ്കരണ നടപടി.മന്ത്രിയുടെ തൃത്താല മണ്ഡലത്തിലെ എല്ലാ പരിപാടികളും ബഹിഷ്‌കരിക്കാനാണ് തൃത്താല, കപ്പൂര്‍ ബ്ലോക്ക് കമ്മിറ്റികളുടെ തീരുമാനം.

ആദ്യഘട്ടത്തില്‍ പാര്‍ട്ടിഭാരവാഹികളാണ് മന്ത്രിയെ ബഹിഷ്‌കരിക്കുകയെന്നും
അലംഭാവം തുടര്‍ന്നാല്‍ കോണ്‍ഗ്രസ് ജനപ്രതിനിധികളും മന്ത്രിയെ ബഹിഷ്‌കരിക്കുമെന്ന് തൃത്താല ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. വിനോദ് പറഞ്ഞു.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു