തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രിക്കൊപ്പം വൈദികരും; തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് അനില്‍ അക്കരെ; ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കി

ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനു മതചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന ചട്ടം മുഖ്യമന്ത്രി പിണറായി വിജയന്‍ ലംഘിച്ചുവെന്ന ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. വടക്കാഞ്ചേരിയില്‍ നടന്ന ആലത്തൂര്‍ ലോക്‌സഭാമണ്ഡലം എല്‍ഡിഎഫ് കണ്‍വന്‍ഷനില്‍ മുഖ്യമന്ത്രി ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ചു വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കരെയാണ് തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്‍കിയത്.

പരാതിയില്‍ പറയുന്നത്: കണ്‍വെന്‍ഷനില്‍ ക്രിസ്തീയ പുരോഹിതന്‍മാര്‍ ളോഹ ധരിച്ചാണു പങ്കെടുത്തത്. ക്രിസ്തീയ ആചാരമനുസരിച്ചു ളോഹ മതചിഹ്നമാണ്. ഈ പരിപാടിയുടെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളിലും വാര്‍ത്താചാനലുകളിലും പാര്‍ട്ടി പ്രചരിപ്പിക്കുന്നതു പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്.

സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ ഒരുക്കം നടത്തണമെന്നു പറയുമ്പോള്‍ ളോഹ ധരിച്ചു കയ്യടിച്ച് അംഗീകരിക്കുന്നതു മതചിഹ്നം ഉപയോഗിക്കുന്നതിനു തെളിവാണ്. സംഭവത്തില്‍ മുഖ്യമന്ത്രി, സഥാനാര്‍ത്ഥി പി.കെ.ബിജു എന്നിവര്‍ക്കെതിരെ നടപടി വേണമെന്നു തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ പരാതിയില്‍ അനില്‍ അക്കരെ ആവശ്യപ്പെട്ടു

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...