മുഖ്യമന്ത്രി തുടര്‍ ചികിത്സയ്ക്കായി ശനിയാഴ്ച അമേരിക്കയിലേക്ക്; കേന്ദ്ര സര്‍ക്കാരിനോട് അനുമതി തേടി

മുഖ്യമന്ത്രി പിണറായി വിജയന്‍ തുടര്‍ ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക് പോകും. ഇതിനായി കേന്ദ്ര സര്‍ക്കാരിനോട് അനുമതി തേടിയിട്ടുണ്ട്. അമേരിക്കയിലെ മയോ ക്ലിനിക്കിലാണ ചികിത്സ തേടുക. ജനുവരിയില്‍ നടത്തിയ പരിശോധനകള്‍ക്ക് ശേഷമുള്ള തുടര്‍ ചികിത്സയ്ക്കായാണ് അമേരിക്കയിലേക്ക് പോകുന്നത്.

യാത്രയ്ക്കായി ഈ മാസം 23 മുതല്‍ മെയ് വരെയാണ് കേന്ദ്രത്തോട് അനുമതി തേടിയിരിക്കുന്നത്. കഴിഞ്ഞ തവണ ചികിത്സയ്ക്കായി അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം തന്റെ ചുമതലകള്‍ ആരെയും ഏല്‍പ്പിച്ചിരുന്നില്ല. ഇത്തവണയും അതേ രീതി ആവര്‍ത്തിച്ചാല്‍ പ്രതിപക്ഷം വിമര്‍ശനം കടുപ്പിച്ചേക്കും.

നേരത്തെ ജനുവരി 15നാണ് മുഖ്യമന്ത്രി ഭാര്യ കമലക്കും പേഴ്സണല്‍ അസിസ്റ്റന്റ് സുനീഷിനുമൊപ്പം ചികിത്സക്കായി അമേരിക്കയിലേക്ക് പോയത്. ചികിത്സ കഴിഞ്ഞ് ദുബായിയിലെത്തി എക്സ്പോയില്‍ പങ്കെടുത്തതിന് ശേഷം ജനുവരി 29നാണ് അദ്ദേഹം കേരളത്തില്‍ മടങ്ങിയെത്തിയത്.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കയിലെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടി പണം അനുവദിച്ച ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. 29.82 ലക്ഷം രൂപ അനുവദിച്ചുകൊണ്ടുള്ള ഉത്തരവാണ് വസ്തുതാപരമായി പിശക് സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കിയത്. മാര്‍ച്ച് 30ന് മുഖ്യമന്ത്രി നേരിട്ട് സമര്‍പ്പിച്ച അപേക്ഷയില്‍ ഈ മാസം 13നാണ് പണം അനുവദിച്ചുകൊണ്ട് പൊതുഭരണം വിഭാഗം ഉത്തരവ് പുറപ്പെടുവിച്ചത്. ജനുവരി 11 മുതല്‍ 26 വരെയുള്ള കാലയളവിലെ മുഖ്യമന്ത്രിയുടെ മയോ ക്ലിനിക്കിലെ ചികിത്സക്കായാണ് പണം അനുവദിക്കുന്നത് എന്നായിരുന്നു ഉത്തരവ്.

Latest Stories

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ

IPL 2024: തകർപ്പൻ വിജയത്തിന് പിന്നാലെ തനിനിറം കാട്ടി കോഹ്‌ലി, വീഡിയോ വൈറൽ

'ആരോപണം അടിസ്ഥാനരഹിതം, മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവുണ്ടായിട്ടില്ല'; കമ്പി മാറിയിട്ടെന്ന പരാതിയിൽ അസ്ഥിരോഗവിഭാഗം മേധാവി

ഭാര്യയുടെ ജനനേന്ദ്രിയം തുളച്ച് പൂട്ടിട്ട യുവാവ് അറസ്റ്റില്‍; അതിക്രമം അന്യ പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയത്തില്‍