മുഖ്യമന്ത്രി മലപ്പുറം ജില്ലയെ അപമാനിച്ചു; പരാമര്‍ശം ആര്‍എസ്എസ് അജണ്ട; പിണറായുടെ യാത്ര സംഘപരിവാര്‍ തോണിയില്‍; ആഞ്ഞടിച്ച് വിഡി സതീശന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറം ജില്ലയെ അപമാനിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.
സതീശന്‍. പിണറായി സംഘപരിവാര്‍ ആരോപണത്തിന് കുടപിടിക്കുകയാണെന്നും അദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം സംഘപരിവാര്‍ അജണ്ടയാണ്.

മുഖ്യമന്ത്രി മാത്രമല്ല തെരഞ്ഞടുപ്പ് ചുമതലയുള്ള എ. വിജയരാഘവനും മലപ്പുറത്തെ ജനങ്ങളെ ആവര്‍ത്തിച്ച് അപമാനിച്ചു. തീവ്രവാദികള്‍ വോട്ട് ചെയ്തതുകൊണ്ടാണ് പ്രിയങ്ക ഗാന്ധി ജയിച്ചതെന്ന് വിജയരാഘവന്‍ പറഞ്ഞു. മലപ്പുറം മുഴുവന്‍ തീവ്രവാദികളാണെന്നാണ് വിജയരാഘവന്‍ പറയുന്നത്. വിജയരാഘവന്‍ ഇപ്പോഴും അതേ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോയെന്നും സതീശന്‍ ചോദിച്ചു.

സംഘപരിവാറിന്റെ അതേ തോണിയിലാണ് പിണറായുടെ യാത്രയെന്നും അദേഹം കുറ്റപ്പെടുത്തി.
ദേശീയപാത നിര്‍മാണത്തില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിയുണ്ടായിട്ടുണ്ട്. ദേശീയപാത ചീട്ടുകൊട്ടാരം പോലെ തകരുന്നു. ക്രമക്കേടിന് ആരാണ് ഉത്തരവാദിയെന്നും സംസ്ഥാന സര്‍ക്കാരിന് പരാതിയില്ലെന്നും കൂട്ടിച്ചേര്‍ത്തു.

പാലാരിവട്ടം പാലം അഴിമതി ആരോപണമുന്നയിച്ചവര്‍ക്ക് ദേശീയപാത അഴിമതിയില്‍ മൗനമാണെന്നാണ് വി ഡി സതീശന്‍ ആരോപിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് പങ്കുള്ളത് കൊണ്ടാണ് പരാതിയില്ലാത്തതെന്നും വി ഡി സതീശന്‍ ആരോപിച്ചു. ദേശീയ പാതാ നിര്‍മാണത്തില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിയുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Latest Stories

ദീദിയുടെ നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിനും ഇ.വി.എം. സ്ട്രോങ്ങ് റൂമിനും പുറത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊല്‍ക്കത്ത പോലീസ്; മമത ബാക്രമക്കേടുകള്‍ നടത്താതിരിക്കാന്‍ അവരെ നിരീക്ഷണത്തിലാക്കിയെന്ന് ബിജെപി

ഞാൻ പറഞ്ഞതാണ് തെരഞ്ഞെടുപ്പിന് ശേഷം വിലക്കയറ്റത്തിന്റെ ചൂടറിയുമെന്ന്, ആദ്യം ഗ്യാസ്, അടുത്തത് പെട്രോൾ-ഡീസൽ വില; ഇതാണ് ഇലക്ഷൻ ബില്ല്; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു; നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു

'ഇത്രയും വേദന അനുഭവിച്ച അമ്മയിലല്ല, മറിച്ച് ഗര്‍ഭസ്ഥശിശുവിലാണ് അമിത ശ്രദ്ധ, അവളൊരു കുട്ടിയാണ്, ഈസമയം പഠിക്കാന്‍ പോകേണ്ടവളാണ്, അവളോടാണ് നമ്മള്‍ അമ്മയാകാന്‍ പറയുന്നത്'; 15കാരിയുടെ ഗര്‍ഭച്ഛിദ്രത്തില്‍ എയിംസിനോട് കടുപ്പിച്ച് സുപ്രീം കോടതി

ആനക്കലിയിൽ രണ്ടാമത്തെ മരണം; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞ് രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു

സംസ്ഥാനത്ത് മഴ കനക്കുന്നു; ഏഴു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്

യുപിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ 22 വയസ്സുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; മുഖവും സ്വകാര്യ ഭാഗങ്ങളും വ്യക്തമാകുന്ന ദൃശ്യങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു

“വളർച്ചയുടെ മുഖം, ചൂഷണത്തിന്റെ അടിത്തറ: തൊഴിലാളിയുടെ വേദനയിൽ നിൽക്കുന്ന വ്യവസായ ഇന്ത്യ”

'ലോകം മുഴുവന്‍ അന്വേഷിച്ചു നോക്കൂ, നമ്മള്‍ ഇത്രയും പിടിച്ചു നിന്നില്ലേ?'; വാണിജ്യ സിലിണ്ടര്‍ ഒക്കെ ഒരു നമ്പറല്ലായിരുന്നോ: സുരേഷ് ​ഗോപി

അസം മുഖ്യമന്ത്രി ഹിമന്തയുടെ ഭാര്യയ്‌ക്കെതിരായ പാസ്‌പോര്‍ട്ട് പരാമര്‍ശം: കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്ക് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി