തിരുവനംന്തപുരം കോർപ്പറേഷനിൽ സംഘർഷം; കൗൺസിലർക്ക് സസ്പെൻഷൻ, പ്രതിഷേധിച്ച് ബിജെപി

തിരുവനന്തപുരം കോർപ്പറേഷനിൽ കൗണ്‍സില്‍ യോഗത്തിനിടെ സംഘർഷം. ബിജെപി അം​ഗങ്ങൾ ഡെപ്യുട്ടി മേയറെ കയ്യേറ്റം ചെയ്തതായി ഭരണപക്ഷം ആരോപിച്ചു. ബിജെപി കൗൺസിലർ ഗിരികുമാറിനെ സസ്‌പെൻഡ് ചെയ്തു.

കോര്പറേഷൻ സോണൽ ഓഫീസുമായി  ബന്ധപ്പെട്ട അഴിമതി ആരോപണം ചർച്ച ചെയ്യണമെന്ന് ബിജെപി യോഗത്തിൽ ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം. അജണ്ടയിൽ ഇല്ലാത്ത വിഷയമാണ് അത് എന്ന് ഭരണകക്ഷി നിലപാട് എടുത്തതോടെ വാക്കുതർക്കം തുടങ്ങി. പിന്നീടത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

അതേസമയം ഗിരികുമാറിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിഷേധിച്ചു. നടപടി പിന്‍വലിക്കുന്നത് വരെ നഗരസഭയില്‍ പ്രതിഷേധിക്കുമെന്ന് ബിജെപി അറിയിച്ചു. പ്രതിപക്ഷം ഉന്നയിച്ച വിഷയം ചര്‍ച്ചയ്‌ക്കെടുക്കാന്‍ മേയര്‍ തയ്യാറാകുന്നത് വരെ നഗരസഭാ കവാടം വിട്ടുപോകില്ലെന്നും ബിജെപി അറിയിച്ചു.

നേമം, ആറ്റിപ്പറ, ഉള്ളൂര്‍ മേഖലകളിലെ വീട്ടുകരം നഷ്ടപ്പെട്ടത് സംബന്ധിച്ച 25 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ് വിഷയം ചര്‍ച്ചചെയ്യണമെന്ന ആവശ്യം നിഷേധിച്ചതിനെതുടര്‍ന്നായിരുന്നു സഭയില്‍ ബഹളമുണ്ടായത്. തുടര്‍ന്ന് സഭ പ്രക്ഷുഭ്ധമാകുകയും കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഗിരികുമാറിന് സസ്പെന്‍ഡ് ചെയ്തതായി മേയര്‍ അറിയിക്കുകായിരുന്നു. ഇതോടെ സഭാ മധ്യത്തില്‍ ചേർന്ന ബിജെപി അംഗങ്ങള്‍ നടുത്തളത്തില്‍ മുദ്രവാക്യം വിളിക്കുകയാണ്.

Latest Stories

മെലിഞ്ഞു ക്ഷീണിച്ച് നടി തൃഷ; തൃഷക്ക് ഇത് എന്ത് പറ്റിയെന്ന് സോഷ്യൽ മീഡിയ

ഫഫയുടെ 'സിമ്പിൾ' ലൈഫ് ! കാണാൻ ചെറുതാണെന്നേയുള്ളു, ഈ കീപാഡ് ഫോൺ വാങ്ങാൻ വലിയ വില കൊടുക്കണം..

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ ഒരു ദിവസം മാത്രം; മോചനത്തിനായി തീവ്രശ്രമങ്ങൾ, യമനിൽ ചർച്ചകൾ ഇന്നും തുടരും

'സ്കൂൾ സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തും, കാര്യങ്ങൾ ബോധ്യപ്പെടുത്തും’; മന്ത്രി വി ശിവൻകുട്ടി

ആയിരമോ രണ്ടായിരമോ അല്ല ബജറ്റ് ; 'രാമായണ' ഇനി ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഇന്ത്യൻ സിനിമ !

അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി

'അമേരിക്കൻ ബ്രേക്ക്ഫാസ്റ്റ് ‘കോസ്റ്റ്ലി’യാകും'; മെക്സിക്കോയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന തക്കാളിക്ക് 17 ശതമാനം തീരുവ ഏർപ്പെടുത്തി ട്രംപ്

IND vs ENG: ഒരു ബുംറയോ സിറാജോ കൂടി ബാറ്റ് ചെയ്യാനുണ്ടായിരുന്നെങ്കിൽ, ഓ.. ജഡേജ...; ലോർഡ്സിൽ ഇന്ത്യ വീണു

'അമ്മയെ കൊന്നതാണ്'; തലൈവിയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യം, ജയലളിതയുടെ മകളെന്ന അവകാശവാദവുമായി തൃശൂര്‍ സ്വദേശി; 'ഇതുവരേയും രഹസ്യമായി ജീവിക്കേണ്ട സാഹചര്യം'

പതിനെട്ട് ദിവസത്തെ ദൗത്യം പൂർത്തിയാക്കി; ശുഭാംശുവും സംഘവും ഭൂമിയിലേക്ക്