അരികൊമ്പന്‍ ഫേമസാക്കിയ റോഡ് തുറക്കാന്‍ ഗഡ്ഗരി; വികസന കുതിപ്പേകാന്‍ ചെറുതോണി പാലവും മൂന്നാര്‍-ബോഡിമെട്ട് റോഡും; ഇടുക്കിയില്‍ ആദ്യ ടോള്‍ ബൂത്ത്

ചെറുതോണി പാലവും അരികൊമ്പന്‍ ഫേമസ് ആക്കിയ മൂന്നാര്‍ ബോഡിമെട്ട് റോഡും ജനങ്ങള്‍ക്കായി ഒക്ടോബര്‍ 12ന് തുറന്ന് കൊടുക്കും. പദ്ധതിയുടെ ഉദ്ഘാടനത്തിനായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്ഗരി മൂന്നാറിലെത്തും.

12ന് ഉച്ചകഴിഞ്ഞ് രണ്ടിന് മൂന്നാര്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് സ്‌പോട്‌സ് സെന്റര്‍ ഗ്രൗണ്ടിലാണ് ചടങ്ങ് നടക്കുക. നിധിന്‍ ഗഡ്ഗരി കാസര്‍ഗോഡില്‍ നിന്നും പത്യേക ഹെലികോപ്റ്ററില്‍ മൂന്നാറിലെത്തിച്ചേരും

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ റോഡിന്റെ നവീകരണം ആറ് വര്‍ഷം കൊണ്ടാണ് പൂര്‍ത്തീകരിച്ചത്. 381.76 കോടി ചിലവഴിച്ചാണ് 42 കിലോമീറ്റര്‍ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. 2017 ല്‍ നിര്‍മാണ ജോലികള്‍ തുടങ്ങി. നാല് മീറ്റര്‍ റോഡിന്റെ വീതി പതിനഞ്ച് മീറ്ററായി കൂട്ടി. റോഡ് കടന്ന് പോകുന്ന മൂന്നര കിലോമീറ്റര്‍ വനഭൂമിയാണ്. ദേവികുളം ഗ്യാപ്പ് റോഡില്‍ തുടര്‍ച്ചയായി മണ്ണിടിഞ്ഞതും വനം വകുപ്പുന്നയിച്ച നിയമപ്രശ്‌നങ്ങളുമെല്ലാം അതിജീവിച്ചായിരുന്നു നിര്‍മാണം.

കരാറുകാരെ പ്രതിക്കൂട്ടിലാക്കിയുള്ള അഴിമതിയാരോപണങ്ങളും ഉയര്‍ന്നു. ദേശീയപാതയുടെ ഉദ്ഘാടനം കഴിയുന്നതോടെ ജില്ലയിലെ ആദ്യ ടോള്‍പ്ലാസയും നിലവില്‍ വരും. ദേവികുളം ലാക്കാട് ഭാഗത്താണ് ടോള്‍ പ്ലാസ നിര്‍മിച്ചിട്ടുള്ളത്. മുഖം മിനുക്കിയ പാത മൂന്നാറിന്റെ വിനോദ സഞ്ചാരമേഖലക്കും മുതല്‍ക്കൂട്ടാകും.

തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ ഉന്നത നിലവാരത്തിലുള്ള റോഡിലൂടെയുള്ള യാത്ര മനോഹരമായിരിക്കും. ആനയിറങ്കല്‍ അണക്കെട്ട്, പെരിയകനാല്‍ വെള്ളച്ചാട്ടം, ഗ്യാപ് റോഡ്ലാക്കാട് വ്യൂ പോയിന്റ് തുടങ്ങിയ കാഴ്ചകള്‍ കണ്ടുകൊണ്ട് സുഖകരമായി യാത്രചെയ്യാം. ചിന്നക്കനാലിനെ വിറപ്പിച്ച അരികൊമ്പനെ വനംവകുപ്പ് പിടികൂടി കൊണ്ടു പോയത് ഈ പാതയിലൂടെയായിരുന്നു. അന്ന് ഈ പാതയെചൊല്ലി അവകാശ വാദങ്ങള്‍ ഉയര്‍ന്നിരുന്നു.

Latest Stories

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ