സീറോ മലബാര്‍ സഭയിലെ കോടികളുടെ ഭൂമി അഴിമതി; അന്വേഷണ റിപ്പോര്‍ട്ടും പരാതിയും വത്തിക്കാന് കൈമാറി

സീറോ മലബാര്‍ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടന്ന കോടികളുടെ ഭൂമി അഴിമതി ഇടപാടിലെ അന്വേഷണ റിപ്പോര്‍ട്ടും പരാതിയും സഭയുടെ ആസ്ഥാനമായ വത്തിക്കാന് കൈമാറി. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മാര്‍പാപ്പയെ അറിയിച്ചുകഴിഞ്ഞുവെന്ന് ഒരു വിഭാഗം വൈദികര്‍ വ്യക്തമാക്കി.

പരാതിയും അന്വേഷണ റിപ്പോര്‍ട്ടും ഇതിനകം തന്നെ മാര്‍പാപ്പയ്ക്ക അയച്ചുകൊടുത്തുവെന്നും വത്തിക്കാന്‍ അന്വേഷണം ആരംഭിച്ചുകഴിഞ്ഞുവെന്നും വൈദികര്‍ “ടൈംസ് ഓഫ് ഇന്ത്യ”യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇനി വത്തിക്കാനില്‍ നിന്നുള്ള തീരുമാനം അറിയാന്‍ കാത്തിരിക്കുകയാണെന്നും അതിരൂപതയിലെ വൈദികള്‍ പറഞ്ഞു.

അതിരൂപതയിലെ ഭൂമി ഇടപാടില്‍ സഭാ നേതൃത്വത്തിന് വീഴ്ചപറ്റിയതായി ആദ്യം നിയോഗിച്ച ഇടക്കാല സമിതിയും പിന്നീട് വന്ന വൈദിക സമിതിയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സഭാ സിനഡിലും ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വൈദിക സമിതി മുഴുവന്‍ ബിഷപ്പുമാര്‍ക്കും കത്ത് നല്‍കിയതോടെ സിനഡ് പ്രശ്നപരിഹാരത്തിന് കോട്ടയം അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ മാത്യൂ മൂലക്കാട്ടിന്റെ നേതൃത്വത്തില്‍ അഞ്ചംഗ മെത്രാന്‍ സമിതിയെ നിയോഗിച്ചിരുന്നു. സമിതി അതിരൂപതയിലെ രണ്ട് സഹായ മെത്രാന്മാരേയും വൈദിക സമിതി പ്രതിനിധികളെയും ആക്ഷേപം ഉന്നയിച്ച എല്ലാവരേയും കണ്ട് തെളിവെടുപ്പ് നടത്തിയിരുന്നു. സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ട് സിനഡിന് സമര്‍പ്പിച്ചുവെങ്കിലും ഇതുവരെ വെളിച്ചംകണ്ടിട്ടില്ല. ഇതിനെ തുടര്‍ന്നാണ് ഭൂമി ഇടപാടിന്റെ രേഖകള്‍ അടക്കം മാര്‍പാപ്പയ്ക്ക് കത്തയച്ചത്.

Latest Stories

'മുസ്‍ലിംങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്? എനിക്ക് അഞ്ച് കുട്ടികളുണ്ട്'; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

അവനായി ലോകകപ്പിൽ കൈയടിക്കാൻ തയാറാക്കുക ആരാധകരെ, ഇപ്പോൾ ട്രോളുന്നവർ എല്ലാം അവനെ വാഴ്ത്തിപ്പാടുന്ന ദിനങ്ങൾ വരുന്നു; ഇന്ത്യൻ താരത്തെക്കുറിച്ച് വസീം ജാഫർ

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നിര്‍ണായകം; എസ്എന്‍സി ലാവലിന്‍ കേസില്‍ സുപ്രീംകോടതിയില്‍ അന്തിമവാദം; മണിക്കൂറുകള്‍ക്കുള്ളില്‍ കേസ് പരിഗണിക്കും

ടർബോ ജോസ് നേരത്തെയെത്തും; റിലീസ് അപ്ഡേറ്റ്

'അവന്‍റെ തിരഞ്ഞെടുപ്പ് തിരിച്ചടിയാവും'; ടി20 ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്‍റെ വെല്ലുവിളി ചൂണ്ടിക്കാട്ടി മൂഡി

തകര്‍ന്ന സമ്പദ് വ്യവസ്ഥ ഉത്തേജിപ്പിക്കാന്‍ ഇന്ത്യയുമായുള്ള സഹകരണം ഉറപ്പാക്കും; ചര്‍ച്ചകള്‍ക്ക് പാക്കിസ്ഥാന്‍ മുന്നിട്ടിറങ്ങുമെന്ന് പ്രധാനമന്ത്രി ശഹബാസ് ശരീഫ്

ടി20 ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു, ഏഷ്യന്‍ ടീം സന്തുലിതം

ബോംബ് ഭീഷണി; ഡല്‍ഹിയില്‍ മൂന്ന് സ്‌കൂളുകള്‍ പരീക്ഷകളടക്കം നിർത്തിവെച്ച് ഒഴിപ്പിച്ചു, പരിശോധന തുടരുന്നു

പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ പ്രാബല്യത്തിൽ; ബഹിഷ്ക്കരിക്കുമെന്ന് സിഐടിയു

ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു, വലിയ പേരുകള്‍ മിസിംഗ്