‘പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത് ചിത്രപ്രിയ അല്ല, തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നു’; ആരോപണവുമായി പെൺകുട്ടിയുടെ ബന്ധുക്കൾ

മലയാറ്റൂരിൽ കൊല്ലപ്പെട്ട ചിത്രപ്രിയയുടെ പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളിൽ പൊലീസിനെതിരെ ആരോപണവുമായി പെൺകുട്ടിയുടെ ബന്ധുക്കൾ. പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത് ചിത്രപ്രിയ അല്ലെന്നാണ് ആരോപണം. പെൺകുട്ടിയുടെ ബന്ധു ശരത് ലാൽ ആണ് ആരോപണവുമായി രംഗത്തെത്തിയത്.

കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നുവെന്നും പൊലീസ് പറഞ്ഞ പല കാര്യങ്ങളിലും കളവുണ്ടെന്നും ശരത് ലാൽ ആരോപിച്ചു. ഇക്കഴിഞ്ഞ ദിവസമാണ് ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. തലക്ക് അടിയേറ്റതായി ഇൻക്വസ്റ്റിൽ വ്യക്തമായി. ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയത്തോടെ കൊലപാതകമെന്ന് പൊലീസ് ഉറപ്പിച്ചു. ചിത്രപ്രിയയെ കാണാനില്ല എന്ന് കാണിച്ച് വീട്ടുകാർ കാലടി പൊലീസിൽ പരാതി നൽകിയിരുന്നു.

ആൺസുഹൃത്ത് അലനൊപ്പം ചിത്രപ്രിയ ബൈക്കിൽ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങളും കേസിൽ നിർണായകമായി. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് ചോദ്യം ചെയ്തു വിട്ടയച്ച അലനെ പൊലീസ് വീണ്ടും വിളിപ്പിച്ചത്. ചിത്രപ്രിയയുടെ ആൺസുഹൃത്ത് അലൻ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സംശയത്തെ തുടർന്ന് അലൻ കല്ലു കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ബംഗളൂരുവിൽ പഠിക്കുന്ന ചിത്രപ്രിയക്ക് അവിടെ ആൺസുഹൃത്ത് ഉള്ളതായി അലൻ സംശയിച്ചു. കൊല്ലപ്പെടുന്നതിന് മുൻപ് ചിത്രപ്രിയയും അലനും തമ്മിൽ പിടിവലിയുണ്ടായി. പെണ്‍കുട്ടിക്ക് വന്ന ചില ഫോണ്‍കോളുകളെക്കുറിച്ച് ചോദ്യം ചെയ്തപ്പോഴാണ് തര്‍ക്കമുണ്ടായത്. മദ്യലഹരിയിലാണ് താന്‍ കൊല നടത്തിയതെന്ന് അലന്‍ പൊലീസിനോട് പറഞ്ഞു. പെൺകുട്ടിയുടെ ഫോണിൽ മറ്റൊരു ആൺസുഹൃത്തുമായുള്ള ചിത്രങ്ങളും അലൻ കണ്ടു. തുടർന്നാണ് കൊല നടത്തിയത്.

ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനമെന്നായിരുന്നു പോസ്റ്റുമാർട്ടം റിപ്പോർട്ട്. ചിത്രപ്രിയയുടെ മരണകാരണം തലക്കേറ്റ ഗുരുതര പരിക്കാണെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറയുന്നു. തലയിൽ ഒന്നിൽ കൂടുതൽ തവണ അടിയേറ്റ മുറിവുകൾ ഏറ്റിട്ടുണ്ടെന്നും ആന്തരിക രക്തസ്രാവം ഉണ്ടായെന്നും പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറയുന്നു.

Latest Stories

നടി ആക്രമിച്ച കേസില്‍ ശിക്ഷ പ്രഖ്യാപനം വൈകിട്ട് മൂന്നരയ്ക്ക്; കോടതിയലക്ഷ്യമടക്കം മറ്റ് കേസുകള്‍ 18ാം തിയ്യതിയിലേക്ക് മാറ്റി; പാസ്‌പോര്‍ട്ട് വിട്ടുകിട്ടണമെന്ന ആവശ്യവുമായി ദിലീപും

വാദം പൂർത്തിയായി; നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി മൂന്നരക്ക്, 6 പ്രതികളുടെയും ശിക്ഷാ വിധിക്കും

നിര്‍ഭയ കേസ് പോലെ ഈ കേസ് പരിഗണിക്കരുതെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍; സ്ത്രീയുടെ അന്തസ്സിന്റെ കാര്യമാണിതെന്ന് തിരിച്ചടിച്ച് കോടതി, അവളുടെ നിസ്സഹായാവസ്ഥ മനസിലാക്കണം; ശിക്ഷായിളവ് വേണമെന്ന വാദമടക്കം തള്ളി കോടതി

'രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസിന് ഏകീകൃത നിലപാടില്ല, പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടും സംരക്ഷിക്കുന്നു'; വിമർശിച്ച് ടി പി രാമകൃഷ്ണൻ

'അമ്മ മാത്രമേ ഉള്ളു, ഭാര്യയും കുട്ടികള്‍ക്കും താന്‍ മാത്രമാണ് ആശ്രയം'; കൂട്ടബലാല്‍സംഗത്തില്‍ പൊട്ടിക്കരഞ്ഞും ദയയാചിച്ചും നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍

ശബരിമല സ്വർണകൊള്ള കേസ്; എ പത്മകുമാറിന് ജാമ്യമില്ല, മേൽക്കോടതിയെ സമീപിക്കാൻ നീക്കം

'തദ്ദേശതിര‍ഞ്ഞെടുപ്പ്‌ ഫലം ഭരണത്തുടർച്ചയിലേക്കുള്ള കാൽവെയ്പാകും, എൽഡിഎഫിന് വലിയ മുന്നേറ്റമുണ്ടാകും'; എംഎ ബേബി

'പ്രായമായി പരിഗണന വേണം'; ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം തേടി ഉണ്ണികൃഷ്ണൻ പോറ്റി, ഹർജി പരിഗണിക്കുക 18 ന്

മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീൽ അന്തരിച്ചു

നടിയെ ആക്രമിച്ച കേസ്; പൾസർ സുനി അടക്കം ആറു പ്രതികളുടെ ശിക്ഷാവിധി ഇന്ന്