'എൽപിജി വിലവർധനവ് കാരണം കുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണം സ്കൂളിൽ നൽകാൻ കഴിയാത്ത സാഹചര്യം, ഈ കൊള്ളയടി അവസാനിപ്പിക്കണം'; എം വി ഗോവിന്ദൻ

എൽപിജി വിലവർധനവ് കാരണം കുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണം സ്കൂളിൽ നൽകാൻ കഴിയാത്ത സാഹചര്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പെട്രോളിയം ഉൽപന്നങ്ങളുടെ വില ദുസഹമായ രീതിയിൽ ഉയരുന്നു.വെന്നും ജനങ്ങളെ കൊള്ളയടിക്കുന്ന നിലയാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഈ കൊള്ളയടി അവസാനിപ്പിക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ഹോട്ടലുകൾ തുറക്കാൻ കഴിയാത്ത സാഹചര്യം. എല്ലാ സാധനങ്ങളുടെയും വില വർദ്ധിക്കുന്നു. നികുതിഭാരം ഒഴിവാക്കാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. അവസരവാദ നിലപാടാണ് അദ്ദേഹത്തിന്. പ്രതിപക്ഷത്തിരിക്കുമ്പോൾ ഒരു നിലപാടും ഭരണപക്ഷത്ത് വരുമ്പോൾ മറ്റൊരു നിലപാടും. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഫലപ്രദമായി വിഷയത്തിൽ ഇടപെടണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.

ധവളപത്രത്തിൽ പൊതു മേഖല സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നു. ഇതുതന്നെയാണ് അവർ പറഞ്ഞു വന്നത്. എൽഡിഎഫ് സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളെ ലോകോത്തരമായി ഉയർത്തിക്കൊണ്ടുവന്നിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളെ കുത്തകകൾക്ക് അടിയറവ് വയ്ക്കുന്നു. ഇത് അനുവദിക്കില്ല എന്ന നിലപാടാണ് കഴിഞ്ഞ 10 വർഷവും എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. KMML ഉൾപ്പെടെയുള്ളവ ഉയർന്നുവന്നത് അതിൻറെ ഭാഗമായി. അതിനെ തകർക്കുന്നുവന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Latest Stories

ധവളപത്രം നൽകുന്ന സൂചന

'പൂക്കി സിഎമ്മിന്റെ വാക്കും പഴയ ചാക്കും ഒരു പോലെ'; പെൻഷൻ പ്രായം ഉയർത്തണമെന്ന നിർദ്ദേശം ഇടിത്തീയെന്ന് വി കെ സനോജ്

കേരളത്തിൽ കാലവർഷം ഇങ്ങെത്തി, അതിശക്തമായ മഴ തുടരും; ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

'ബിജെപിയെ കൂട്ടുപിടിച്ച് യുഡിഎഫ് മത ധ്രുവീകരണം നടത്തുന്നു, ബംഗാളിൽ സംഭവിച്ചത് വൈകാതെ കേരളത്തിലും സംഭവിക്കും'; കെ ടി ജലീൽ

ഒരു വർഷത്തിനുള്ളിൽ മോദി അധികാരത്തിൽനിന്ന് താഴെയിറങ്ങും; ഒരിക്കൽ മോദിയുടെ കൈയ്യിലായിരുന്ന ഭരണം ഇപ്പോൾ തകർച്ചയുടെ വക്കിൽ : രാഹുൽ ​ഗാന്ധി

'ധവളപത്രം ഉമ്മാക്കിയില്ല, 10 വർഷത്തെ ധന ദുര്‍വിനിയോഗത്തിൻ്റെ കണ്ണാടി'; സാമ്പത്തിക കെടുകാര്യസ്ഥതയാണ് സംസ്ഥാനത്ത് ഉണ്ടായതെന്ന് മുഖ്യമന്ത്രി

മകളുടെ മുന്നിൽവെച്ച് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസ്; ഭർത്താവ് സുരേഷ് മരിച്ച നിലയിൽ, മൃതദേഹം ചിദംബരം റെയിൽവേ ട്രാക്കിൽ കണ്ടെത്തി

വ്യാപാര കരാർ ചർച്ചകൾക്കിടെ ഉയർന്ന പുതിയ ആരോപണം ഇന്ത്യ-അമേരിക്ക സാമ്പത്തിക ബന്ധങ്ങളിൽ വീണ്ടും അനിശ്ചിതത്വം സൃഷ്ടിക്കുന്നു; ഇന്ത്യയ്ക്ക് വീണ്ടും അമേരിക്കയുടെ ഇരുട്ടടി, 12.5% അധിക നികുതി ഭീഷണിയുമായി വാഷിംഗ്ടൺ

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

പരാജയം അംഗീകരിച്ചാണ് പോകുന്നത്, എല്ലാം അവസാനിച്ചുവെന്ന് കരുതേണ്ട; കൂടുതൽ കരുത്തോടെ തിരിച്ചു വരും : പിണറായി വിജയൻ