വയനാട് പുനരധിവാസം; ടൗണ്‍ഷിപ്പിന് തറക്കല്ലിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍

വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ടു. പുനരധിവാസത്തിനായി 402 ഗുണഭോക്താക്കളെയാണ് സര്‍ക്കാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലാണ് മുഖ്യമന്ത്രി പദ്ധതിക്ക് തറക്കല്ലിട്ടത്.

പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ പ്രിയങ്ക ഗാന്ധി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മന്ത്രി കെ രാജന്‍ എന്നിവരും പങ്കെടുത്തു. ഉദ്ഘാടന ചടങ്ങില്‍ ഗുണഭോക്താക്കളും പ്രത്യേക ക്ഷണിതാക്കളായിരുന്നു. 7 സെന്റ് ഭൂമിയില്‍ ആയിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടുകളാണ് ദുരന്തബാധിതര്‍ക്കായി നിര്‍മ്മിക്കുന്നത്.

അതേസമയം എല്‍സ്റ്റണ്‍ എസ്റ്റേറ്റ് സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കലിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നതിനാല്‍ കോടതിവിധി പ്രകാരം പ്രതീകാത്മകമായാണ് 64 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തിരിക്കുന്നത്. വൈകുന്നേരം 4 മണിക്ക് തന്നെ ചടങ്ങുകള്‍ ആരംഭിച്ചു. നിര്‍മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു.

വീടുകള്‍ക്ക് പുറമെ പൊതുസ്ഥാപനങ്ങള്‍ക്ക് പ്രത്യേക കെട്ടിടങ്ങള്‍, റോഡ്, അനുബന്ധ സ്ഥാപനങ്ങള്‍, വ്യാപാര – വാണിജ്യ സൗകര്യങ്ങള്‍ എന്നിവ ടൗണ്‍ഷിപ്പില്‍ സജ്ജമാക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപറേറ്റീവ് സൊസൈറ്റിയാണ് ടൗണ്‍ഷിപ്പ് നിര്‍മ്മാണം നടത്തുക. കിഫ്കോണ്‍ കണ്‍സള്‍ട്ടന്റ് ഏജന്‍സിയായി പ്രവര്‍ത്തിക്കും.

Latest Stories

IND vs ENG: : ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയുടെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് ഇം​ഗ്ലീഷ് സൂപ്പർ താരം പുറത്ത്

ഷൂട്ടിങ്ങിനിടെ സ്റ്റണ്ട്മാൻ മരിച്ച സംഭവം; സംവിധായകൻ പാ രഞ്ജിത്ത് ഉൾ‌പ്പെടെ നാല് പേർക്കെതിരെ കേസെടുത്ത് പൊലീസ്

IND vs ENG: “ബുംറ ഭായിയും ജഡ്ഡു ഭായിയും ബാറ്റ് ചെയ്തപ്പോൾ അവരുടെ മേൽ സമ്മർദ്ദം വരുന്നത് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു”; അവസാന നിമിഷം വരെ ജയിക്കാനുള്ള സാധ്യത ഉണ്ടായിരുന്നെന്ന് ഗിൽ

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ‘കോമ്രേഡ് പിണറായി വിജയൻ’ എന്ന ഇ-മെയിലിൽ നിന്ന് വ്യാജ ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ച് പൊലീസ്

IND vs ENG: “നിങ്ങളുടെ വിക്കറ്റിന് വില കൽപ്പിക്കണമെന്ന് ആ രണ്ട് കളിക്കാർ കാണിച്ചുതന്നു”: യുവ ഇന്ത്യൻ ബാറ്റർമാർ അവരെ കണ്ടു പഠിക്കണമെന്ന് ഇതിഹാസം

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചു; സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ, അറിയിച്ചത് ആക്ഷൻ കൗൺസിൽ

27 റൺസിന് ഓൾഔട്ട്!!, ചരിത്രം സൃഷ്ടിച്ച് സ്റ്റാർക്കും ബോളണ്ടും, റെക്കോർഡ് നാണക്കേടിൽനിന്ന് ഒരു റൺസിന് രക്ഷപ്പെട്ട് വിൻഡീസ്; ടെസ്റ്റ് ക്രിക്കറ്റിലെ ഒരു വിചിത്ര ദിവസം!

മമ്മൂക്കയേയും ലാലേട്ടനെയും കുറിച്ച് പറയുന്ന ആ സീൻ യഥാർഥത്തിൽ നടന്നത്, എവിടെയാണ് സംഭവിച്ചതെന്ന് പറഞ്ഞ് ദിലീഷ് പോത്തൻ

'എഡിജിപി എംആർ അജിത് കുമാറിന്റെ ട്രാക്ടർ യാത്ര ഹൈക്കോടതി ഉത്തരവ് ലംഘിച്ച്'; റിപ്പോർട്ട് നൽകി ശബരിമല സ്പെഷ്യൽ കമ്മീഷ്ണർ

IND vs ENG: "ജഡേജ കുറച്ച് അവസരങ്ങൾ എടുക്കണമായിരുന്നു, ബുംറ ബാറ്റ് ചെയ്യുമ്പോൾ സിംഗിൾസ് നിരസിക്കാൻ പാടില്ലായിരുന്നു": പരാതിയുമായി സുനിൽ ​ഗവാസ്കർ