ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ കേരളത്തിലെ 6 പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളും 20ഓളം സ്വകാര്യസ്ഥാപനങ്ങളും പങ്കാളി; അഭിമാനമെന്ന് മന്ത്രി പി രാജീവ്

ദക്ഷിണ ധ്രുവത്തില്‍ ആദ്യമായി ലാന്റ് ചെയ്തുകൊണ്ട് ചാന്ദ്രയാന്‍ 3 പുതിയ ചരിത്രം രചിക്കുമ്പോള്‍, അഭിമാനത്തോടെ കേരളവും ഈ ദൗത്യത്തില്‍ പങ്കാളികളാകുകയാണെന്ന് വ്യവസായ മന്ത്രി പി രാജീവ്.

കേരളത്തില്‍ നിന്നുള്ള 6 പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളും 20ഓളം സ്വകാര്യസ്ഥാപനങ്ങളുമാണ് വിജയകരമായി ലാന്റ് ചെയ്തിരിക്കുന്ന ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ പങ്കാളികളായിരിക്കുന്നത്. കെല്‍ട്രോണ്‍, കെ എം എം എല്‍, എസ്.ഐ.എഫ്.എല്‍, ടി.സി.സി, കെ.എ.എല്‍, സിഡ്‌കോ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും എയ്‌റോപ്രിസിഷന്‍, ബി.എ.ടി.എല്‍, കോര്‍ട്ടാന്‍, കണ്ണന്‍ ഇന്റസ്ട്രീസ്, ഹിന്റാല്‍കോ, പെര്‍ഫെക്റ്റ് മെറ്റല്‍ ഫിനിഷേഴ്‌സ്, കാര്‍ത്തിക സര്‍ഫസ് ട്രീറ്റ്‌മെന്റ്, ജോജോ ഇന്റസ്ട്രീസ്, വജ്ര റബ്ബര്‍, ആനന്ദ് ടെക്‌നോളജീസ്, സിവാസു, റെയെന്‍ ഇന്റര്‍നാഷണല്‍, ജോസിത് എയര്‍സ്‌പേസ്, പി.എം.എസ് തുടങ്ങിയ സ്വകാര്യസ്ഥാപനങ്ങളില്‍ നിന്നും നിര്‍മ്മിച്ച വിവിധ ഉല്‍പ്പന്നങ്ങള്‍ ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ ഉപയോഗിച്ചിരിക്കുന്നു.

ലോകത്തിന് മുന്നില്‍ ഇന്ത്യ അഭിമാനത്തോടെ നില്‍ക്കുമ്പോള്‍, കേരളത്തിനും ഈ ദൗത്യത്തില്‍ പങ്കാളികളായതില്‍ അഭിമാനിക്കാം. വിജയകരമായ ലാന്റിങ്ങ് സാധ്യമാക്കിയ എല്ലാ ശാസ്ത്രജ്ഞരേയും മറ്റ് ജീവനക്കാരെയും അഭിനന്ദിക്കുന്നു. രാജ്യത്തിന്റെ സന്തോഷത്തില്‍ പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു.

Latest Stories

ഈ വിവാഹത്തിൽ പ്രണയമില്ല, സെക്സുമില്ല; ട്രെന്‍ഡിംഗായി ഫ്രണ്ട്ഷിപ്പ് മാരേജ് !

ആമിര്‍ ഖാനേക്കാള്‍ നല്ലത് വെയിറ്ററായി അഭിനയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ്..; ആര്‍ജിവിയുടെ തുറന്നു പറച്ചിലോടെ നടന്‍ പിണങ്ങി, വീണ്ടും ചര്‍ച്ചയാകുന്നു

തിരുവനന്തപുരത്തെ ബ്യൂട്ടിപാര്‍ലറില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം; പരിശോധനയില്‍ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

തലവനാവാൻ ആസിഫ് അലിയും, ബിജു മേനോനും; ജിസ് ജോയ് ചിത്രം തിയേറ്ററുകളിലേക്ക്

പ്രതിവർഷം ലക്ഷകണക്കിന് ആളുകളുടെ ജീവനെടുക്കുന്ന ഭൂമിയിലെ ഏറ്റവും ചെറിയ ജീവി!

സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങി അജിത്ത് സിനിമ; ചിത്രീകരിക്കാന്‍ ഇനിയുമേറെ ബാക്കി, 'വിടാമുയര്‍ച്ചി' വൈകും

എന്നെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നില്ല.. നിങ്ങള്‍ എന്റെ പേര് ആഘോഷിക്കുമ്പോള്‍ ഞാന്‍ മറ്റൊരു തിരക്കിലായിരുന്നു: ഇളയരാജ

സ്ത്രീകളുടെ ആ പ്രവൃത്തിയാണ് വിവാഹമോചനം കൂടാൻ കാരണം, വിവാദ പരാമർശവുമായി സയീദ് അൻവർ

കൗമാരകാലം മുതൽ കാമുകൻ കൂടെയുണ്ട്; ഇന്നും പരസ്പരം സപ്പോർട്ട് സിസ്റ്റമായി നിലകൊള്ളുന്നു; തുറന്നുപറഞ്ഞ് ജാൻവി കപൂർ

പൂജാരി തീര്‍ത്ഥ ജലം നല്‍കി പീഡിപ്പിച്ചത് ചാനല്‍ അവതാരകയെ; ഗര്‍ഭഛിദ്രത്തിന് ശേഷം ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ സമ്മര്‍ദ്ദം; കേസെടുത്ത് പൊലീസ്