ന്യൂനമർദ്ദം, ജനുവരി മൂന്ന് വരെ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്കും മുന്നറിയിപ്പ്

സംസ്ഥാനത്ത് ജനുവരി മൂന്ന് വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കു കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ തെക്കൻ കേരളത്തിൽ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. പടിഞ്ഞാറു -വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം തെക്കൻ അറബിക്കടലിൽ മധ്യഭാഗത്തായി ശക്തി പ്രാപിച്ചു ശക്തികൂടിയ ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്.

കേരള തീരത്ത് ഇന്ന് പകൽ 11.30 വരെ 0.5 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.6 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി.

അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെയും കിഴക്കൻ കാറ്റിന്റെയും സ്വാധീനത്തിൽ നാളെ കന്യാകുമാരി തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിലും കൂടാതെ തെക്കൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിലും ശക്തമായ കാറ്റിനു സാധ്യതയുണ്ട്.

ജനുവരി രണ്ടാം തീയതി മുതൽ മൂന്നാം തീയതി വരെയും കന്യാകുമാരി തീരത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
മേൽ പറഞ്ഞ തീയതികളിലും പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും കലാവസ്ഥാ കേന്ദ്രം മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകി.

Latest Stories

യുഡിഎഫിന് അന്‍വറിന്റെ വക വീണ്ടും കടുംവെട്ട്; അസോസിയേറ്റ് അംഗത്വം അംഗീകരിക്കില്ല; മുന്നണിയില്‍ പൂര്‍ണ അംഗത്വം വേണമെന്ന് പിവി അന്‍വര്‍

MI VS GT: എടാ പിള്ളേരെ, എന്നെ തടയാൻ നിങ്ങളെ കൊണ്ടൊന്നും പറ്റൂല; ഗുജറാത്തിനെതിരെ വെടിക്കെട്ട് പ്രകടനവുമായി രോഹിത് ശർമ്മ

മാവോയിസ്റ്റ് രൂപേഷ് നിരാഹാര സമരം അവസാനിപ്പിച്ചു; സമരം അവസാനിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന് പിന്നാലെ

അറബിക്കടലില്‍ കപ്പല്‍ മുങ്ങിയ സംഭവം; കമ്പനിയുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ മൂന്ന് വിദഗ്ധ സമിതികള്‍ രൂപീകരിച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ല; യുദ്ധം അവസാനിപ്പിച്ചത് പാക് സൈന്യം യാചിച്ചതുകൊണ്ടെന്ന് നരേന്ദ്ര മോദി

ജനങ്ങളാകെ എല്‍ഡിഎഫിന് മൂന്നാമൂഴം വേണമെന്ന് ആഗ്രഹിക്കുന്നു; പിവി അന്‍വര്‍ എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് എം സ്വരാജ്

ഫുൾ ചാർജിൽ 170 കി.മീ; ​ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് ബൈക്ക് !

'പാക് ഏജന്റിൽ നിന്നും മാസപ്പടി പറ്റി, സിആർപിഎഫിന്റെ നീക്കമടക്കം കൈമാറി'; പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ സിആർപിഎഫ് ജവാന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

10 ലക്ഷം രൂപയിൽ താഴെയുള്ള ഒരു എസ്‌യുവിയാണോ മനസിൽ?

'മന്ത്രി കെ രാജനെ കെട്ടിപിടിച്ച് മുത്തം കൊടുക്കാൻ ആഗ്രഹിക്കുന്നു, ഞെക്കിപ്പൊട്ടിച്ച് അഭിനന്ദിക്കുന്നു'; തൃശൂർ പൂരം നടത്തിപ്പിൽ അഭിനന്ദനവുമായി സുരേഷ് ​ഗോപി