സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

തീരദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം നല്‍കി. ഇടിമിന്നല്‍ അപകടകാരികളാണെന്നതിനാല്‍ കാര്‍മേഘം കണ്ടു തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.. ഏപ്രില്‍ 13 വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

ന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. നാളെ 11 ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

അന്തരീക്ഷം മേഘാവൃതം അല്ലെങ്കില്‍കൂടി ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങളെല്ലാം പാലിക്കുകയും വേണം. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതിനാല്‍ ഇത്തരം സ്ഥലങ്ങളില്‍ നിന്ന് മാറി നില്‍ക്കണം.

Latest Stories

തലൈവർക്കൊപ്പം നഹാസ് ഹിദായത്ത്; പുതിയ ചിത്രമാണോയെന്ന് ആരാധകർ

ഫഹദ് ഉഗ്രൻ ഫിലിംമേക്കറാണ്, അത് അധികമാർക്കും അറിയില്ല: വിനീത് കുമാർ

ഫഹദും നമ്മളും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്, ഫഹദ് ഇന്നൊരു പാൻ ഇന്ത്യൻ ആക്‌ടറാണ്: വിനയ് ഫോർട്ട്

21 വർഷം കാത്തിരിക്കേണ്ടി വന്നു, വിദ്യാജിയുടെ ഒരു പാട്ടിൽ അഭിനയിക്കാൻ: ഇന്ദ്രജിത്ത്

'രാജ്യത്തെ മുഴുവൻ ജനങ്ങളും ചേർന്ന് ഏകാധിപത്യത്തെ നേരിടണം'; കെജ്രിവാള്‍ പുറത്തേക്ക്

കെജ്രിവാളിന്റെ മടങ്ങിവരവും ബിജെപിയ്ക്ക് മുന്നിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യവും; അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

ആവേശം 2 ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെകിൽ അതിന് ഒറ്റക്കാരണം സജിൻ ഗോപുവിനൊപ്പം കൂടുതൽ സീൻ ചെയ്യാൻ വേണ്ടിയാണ്: ഫഹദ് ഫാസിൽ

ഈ രോഗമുണ്ടെങ്കിൽ ഒരു തുള്ളി മദ്യം പോലും കഴിക്കാത്തവരാണെങ്കിലും പൊലീസ് ചെക്കിം​ഗിൽ കുടുങ്ങും!

ഭാര്യ ഗര്‍ഭിണിയാണെന്ന് ജസ്റ്റിന്‍ ബീബര്‍.. പിന്നാലെ വിവാഹമോതിരം പങ്കുവച്ച് മുന്‍കാമുകി സെലീനയുടെ പോസ്റ്റ്; ചര്‍ച്ചയാകുന്നു

തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കണ്ട, ചര്‍ച്ച നടത്തണം; കെബി ഗണേഷ്‌കുമാറിനെ തള്ളി സിപിഎം