പശ്ചിമേഷ്യ സംഘര്‍ഷം, കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഇന്ന് കേരളത്തില്‍ പവന് കൂടിയത് 5240 രൂപ

യുഎസ്- ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷത്തില്‍ കുതിച്ചുയര്‍ന്ന് സ്വര്‍ണവില. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്വര്‍ണവില ഇന്ന് വീണ്ടും കൂടി. ഗ്രാമിന് 365 രൂപ കയറി 15,465 രൂപയിലെത്തിയിരിക്കുയാണ് സ്വര്‍ണം. പവന്‍ വില 2,920 രൂപ വര്‍ധിച്ച് 1,23,720 രൂപയുമായി. രാവിലെ പവന് 2,320 രൂപ വര്‍ധിച്ചിരുന്നു പിന്നീടാണ് വീണ്ടുമൊരു വര്‍ധനവോടെ ഒറ്റ ദിവസം 5000ന് മേല്‍ സ്വര്‍ണവിലയില്‍ മാറ്റമുണ്ടായത്. ഇന്ന് മാത്രം കേരളത്തില്‍ പവന് കൂടിയത് 5,240 രൂപ.

പുതുക്കിയ വിലയില്‍ ഉച്ചക്ക് ശേഷം കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഒന്നരലക്ഷത്തിനടത്ത് രൂപ വേണ്ടി വരും. പത്തു ശതമാനം പണിക്കൂലിയും നികുതിയും ഹോള്‍മാര്‍ക്കിങ് ചാര്‍ജുകളും ചേര്‍ത്തുള്ള തുക ഒന്നരയ്ക്കടുത്താകുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രവചനങ്ങള്‍ പറയുന്നതു പോലെ സ്വര്‍ണം വീണ്ടും റെക്കോര്‍ഡ് ഉയരത്തിലേക്ക് കുതിക്കുകയാണോ എന്ന ചോ അങ്ങനെ കരുതേണ്ടി വരുമെന്നാണ് ഇന്നത്തെ സ്വര്‍ണവില വര്‍ധന സൂചിപ്പിക്കുന്നത്. ഒറ്റയടിക്ക് സ്വര്‍ണവില വര്‍ധിച്ചത് പവന് 2,320 രൂപയാണ്. ഇതോടെ സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും പവന് 1.2 ലക്ഷം രൂപ കടന്നു. ഇറാന്‍ യുഎസ് സംഘര്‍ഷം സൈനിക നടപടിയിലേക്ക് നീങ്ങുമെന്ന സൂചനകളെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ സ്വര്‍ണം രണ്ടു ശതമാനത്തോളം കുതിച്ചിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് കേരളത്തിലും വില മാറ്റം.

ഇക്കൊല്ലം ജനുവരി 29ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപയാണ് ഇതുവരെയുള്ള റെക്കോര്‍ഡ്. യുഎസ് സാമ്പത്തിക സ്ഥാപനമായ ജെപി മോര്‍ഗന്റെ പുതിയ പ്രവചനത്തില്‍ പറയുന്നത് ഇക്കൊല്ലം സ്വര്‍ണവില ഔണ്‍സിന് 6,300 ഡോളര്‍ കടക്കുമെന്നാണ്.

Latest Stories

വനിതാ സംവരണ ബില്‍ അവതരിപ്പിക്കാന്‍ വോട്ടെടുപ്പില്‍ അനുമതി, 131ാം ഭരണഘടനാ ഭേദഗതി ബില്‍ അവതരിപ്പിക്കാനും അനുമതി; ഇപ്പോള്‍ കേന്ദ്രം നടത്തുന്നത് ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് പ്രതിപക്ഷം

കേരളം പൊള്ളുന്ന ചൂടിൽ തന്നെ! 12 ജില്ലകളിൽ മുന്നറിയിപ്പ്

ലോക്സഭ 850: വികസനത്തെ ശിക്ഷിക്കുന്ന ജനസംഖ്യാ രാഷ്ട്രീയം — ഇന്ത്യയുടെ ഫെഡറൽ കരാറിന്റെ അഴിച്ചുപണി

ജനങ്ങൾ യുഡിഎഫിന് അനുകൂലമായി വിധിയെഴുതിയിട്ടുണ്ടെന്നാണ് ഉറച്ചു വിശ്വസിക്കുന്നത്, അതിനപ്പുറമൊന്നുമില്ല : കെ. സി. വേണുഗോപാൽ

വിഷു ആഘോഷിക്കുന്നതിനിടെ ഗുണ്ട് കൈയിലിരുന്ന് പൊട്ടിത്തെറിച്ചു; ഹൃദയാഘാതത്തെ തുടർന്ന് യുവാവിന് ദാരുണാന്ത്യം

അനുമതിയില്ലാതെ ചെന്നൈ ടി നഗറിൽ റോഡ് ഷോ നടത്തി; വിജയ്‍ക്കെതിരെ കേസ്

മൗനത്തിന്റെ വെള്ളത്തിൽ ഒഴുകുന്ന ജീവന്മരണ കഥകൾ, നദി ഓർക്കുന്നത് ലോകം മറക്കുന്നവയെക്കുറിച്ച് —River of Grey Flowers ഒരു  അവലോകനം

കുത്തനെ ഉയർന്ന് സ്വർണവില; കേരളത്തിലെ ഇന്നത്തെ വില ഇങ്ങനെ

വെറുതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കരുത്, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടത്തുന്നവരോട് സഹതാപം മാത്രമെന്ന് കെ മുരളീധരന്‍; 'ഒരുമിച്ച് നൃത്തം ചെയ്യേണ്ട സമയത്ത് ആരും സിംഗിള്‍ ആയി നൃത്തം ചെയ്യരുത്'

കടുപ്പിച്ച് അമേരിക്ക, ഹോര്‍മുസില്‍ ഉപരോധം വകവയ്ക്കാതിരുന്നാല്‍ സൈന്യത്തെ ഉപയോഗിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്; യുഎസ് നാവികസേനയുടെ മുഴുവന്‍ അംഗങ്ങളും തയാറായി നില്‍പ്പുണ്ടെന്ന് ഭീഷണി