കോണ്‍ഗ്രസ് വീട് നല്‍കുമെന്നു പറഞ്ഞ ആയിരം ഗുണഭോക്താക്കള്‍ ആരാണെന്ന് പറയാമോ?; പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മന്ത്രി എം.ബി രാജേഷ്

നിയമസഭയില്‍ ലൈഫ് പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മന്ത്രി എം.ബി രാജേഷ്. കോണ്‍ഗ്രസ് വീട് നല്‍കുമെന്നു പറഞ്ഞ 1000 ഗുണഭോക്താക്കള്‍ ആരാണെന്ന് പറയാമോ? എന്നായിരുന്നു മന്ത്രിയുടെ വെല്ലുവിളി. കെപിസിസി ആയിരം പ്രളയ ദുരിതാശ്വാസ വീടുകള്‍ നിര്‍മിച്ചു നല്‍കും എന്ന് പറഞ്ഞു എങ്കിലും 46 വീട് മാത്രമാണ് ഇതുവരെ നല്‍കിയത്. അതേസമയം 1773 വീടുകള്‍ ഇതിനകം സിപിഎം നിര്‍മിച്ചു നല്‍കിയെന്നും മന്ത്രി പറഞ്ഞു.

പാവപ്പെട്ടവര്‍ക്കും ഭവനരഹിതര്‍ക്കും വീടുവച്ച് നല്‍കാനുള്ള ലൈഫ് പദ്ധതിയില്‍ പുരോഗതിയില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ലൈഫ് എന്നാല്‍ കാത്തിരിപ്പ് എന്നാക്കി സര്‍ക്കാര്‍ ആവാക്കിന്റെ അര്‍ത്ഥം മാറ്റിയെന്ന് അടിയന്തരപ്രമേയത്തിന് അുമതി തേടിയ പി കെ ബഷീര്‍ കുറ്റപ്പെടുത്തി. അടിസ്ഥാനരഹിതമായ ആരോപണമാണ് ഇതെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

ലൈഫ് പദ്ധതിയില്‍ ഫീല്‍ഡ് പഠനം നടത്തിയാണ് അര്‍ഹരായ ആളുകളെ കണ്ടെത്തുന്നത്. 1,02542 പേരെ ആണ് അര്‍ഹരായി കണ്ടെത്തിയത്. പ്രതിപക്ഷം യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നില്ല. 2020 ല്‍ പുതിയ ലിസ്റ്റ് ക്ഷണിച്ചു. 3,23,000 പേര്‍ക്ക് വീട് വെച്ച് കൊടുത്തു. 54,529 വീടുകള്‍ ഇപ്പോള്‍ നിര്‍മാണം നടക്കുന്നു .50,000 വീടുകള്‍ക്ക് കൂടി കൊടുക്കാന്‍ പണം ലൈഫ് മിഷന്റെ കൈവശം ഉണ്ടെന്നും മന്ത്രി പറഞ്ഞു

52,455 വീടുകള്‍ കാലങ്ങളായി നിര്‍മാണം മുടങ്ങി കിടക്കുന്നവ ആണെന്ന് പികെ ബഷീര്‍ പറഞ്ഞു. നേരത്തെ പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വകുപ്പുകള്‍ക്ക് കീഴില്‍ വകുപ്പ് പ്രത്യേകം വീട് നല്‍കിയിരുന്നു. പഞ്ചായത്തുകള്‍ക്ക് അധികാരം തിരികെ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലൈഫില്‍ പഞ്ചായത്തുകളുടെ അധികാരം സര്‍ക്കാര്‍ കവര്‍ന്നിട്ടില്ലെന്ന് മന്ത്രി എം.ബി രാജേഷ് വിശദീകരിച്ചു.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു