കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോത്സവത്തിന് പൊലീസ് സംരക്ഷണം നല്‍കണം; ഉത്തരവിട്ട് ഹൈക്കോടതി

കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോത്സവത്തിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. തൃശ്ശൂര്‍ ജില്ലാ പൊലീസ് മേധാവിക്കാണ് കോടതിയുടെ നിര്‍ദേശം. സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ നടപടി.

മാള ഹോളി ഗ്രേസ് അക്കാദമിയിലെ വിവിധ വേദികളില്‍ നടന്നിരുന്ന കലോത്സവം വിദ്യാര്‍ഥിസംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു. ഈ മത്സരങ്ങള്‍ 16, 17 തീയതികളില്‍ പുനരാരംഭിക്കാനാണ് തീരുമാനം. കോടതി നിര്‍ദേശപ്രകാരം ശനിയാഴ്ച വിദ്യാര്‍ഥി നേതാക്കളെ പങ്കെടുപ്പിച്ച് സമവായ ചര്‍ച്ച നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംരക്ഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.

കഴിഞ്ഞ മാസം 28നാണ് മാള ഹോളി ഗ്രേസ് കോളജില്‍ നടന്ന കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോത്സവത്തിനിടെ സംഘര്‍ഷമുണ്ടാവുകയും കലോത്സവം നിര്‍ത്തി വെക്കുകയും ചെയ്തത്.

മത്സരങ്ങള്‍ വൈകുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ആരംഭിച്ചത്. തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. എസ് എഫ് ഐ- കെ എസ് യു പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.

Latest Stories

കണ്ണൂരില്‍ മത്സരിക്കും, പാര്‍ട്ടിക്ക് എന്താണ് ദോഷം: കെ .സുധാകരന്‍

ബുംറ ഇംഗ്ലണ്ടിന് വേണ്ടി കളിച്ചിരുന്നെങ്കിൽ ഞങ്ങൾ ലോകകപ്പ് നേടിയേനെ, അവൻ മെസിയും റൊണാൾഡോയും ചേർന്ന ഐറ്റം: മൈക്കിൾ വോൺ

'ധോണിയെ ഞാൻ വല്ലാതെ മിസ് ചെയുന്നു' എന്ന് ചാഹർ, 'എന്നാൽ നിന്നെ ഞാൻ വല്ലാതെ മിസ് ചെയ്യുന്നില്ല' എന്ന് ധോണി; ടീം മാറിയെങ്കിലും തമാശയ്ക്ക് മാറ്റമില്ലാതെ താരങ്ങൾ

അക്‌സർ നല്ല ദേഷ്യത്തിലായിരുന്നു, അവനോട് ഞാൻ ചെയ്തത് തെറ്റായി പോയി: സൂര്യകുമാർ യാദവ്

'ബംഗ്ലാദേശികൾ ഞങ്ങളുടെ സഹോദരങ്ങൾ' എന്ന് പറഞ്ഞ സൽമാനെ വിവാദപരമായ പുറത്താക്കി; സംഭവം ഇങ്ങനെ

ആരോഗ്യമന്ത്രിക്ക് ആയുധം കൊണ്ട് പരിക്കില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; ജാമ്യം കിട്ടി വധശ്രമക്കേസിലെ കെഎസ്‌യു പ്രവര്‍ത്തകര്‍ ജയില്‍ മോചിതരായി

ശബരിമല യുവതി പ്രവേശനത്തില്‍ സിപിഎം നിലപാടില്‍ മാറ്റമില്ലെന്ന് എം വി ഗോവിന്ദന്‍; 'ആചാരങ്ങള്‍ സംരക്ഷിക്കപ്പേടേണ്ടതാണ്, സിപിഎം എല്ലാക്കാലത്തും വിശ്വാസികള്‍ക്കൊപ്പമാണ്'

നടനാകാൻ 300 രൂപയുമായി വീട് വിട്ടിറങ്ങിയ 16-കാരൻ ! 'നവീൻ കുമാർ ഗൗഡ' അഥവാ യഷിന്റെ താരപദവിയിലേക്കുള്ള യാത്ര..

തകര്‍ന്നടിയുന്ന രൂപ, ഡോളറിനെതിരെ റെക്കോര്‍ഡ് തകര്‍ച്ച; 95ലേക്ക് ഇടിഞ്ഞേക്കാമെന്ന് മുന്നറിയിപ്പ്

വ്യാജമായി പേര് ചേര്‍ത്തു, കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷന്‍ കാര്‍ഡ് റദ്ദാക്കി