ഉപതിരഞ്ഞെടുപ്പ്; സംസ്ഥനത്തെ13 ജില്ലകളിലെ 28 വാർഡുകളിലേയ്ക്ക് വോട്ടെടുപ്പ് തുടങ്ങി, വോട്ടെണ്ണൽ 25ന്

കേരളത്തിലെ 28 വാർഡുകളിലേയ്ക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിമുതൽ വൈകുന്നേരം ആറ് മണിവരെയാണ് വോട്ടെടുപ്പ്. വയനാട് ഒഴികെയുള്ള 13 ജില്ലകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 25നാണ് വോട്ടെണ്ണൽ. 30 വാർഡുകളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടിരുന്നത്. എന്നാൽ കാസർഗോഡ് ജില്ലിയിലെ രണ്ടിടങ്ങളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചതിനാൽ ഇവിടെ തിരഞ്ഞെടുപ്പില്ല.

കാസർഗോഡ് മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന്, കയ്യൂർ-ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിലാണ് എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചത്. ന​ഗരസഭയിലെ ഒരു വാർഡ്, രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, മൂന്ന് മുൻസിപ്പിലാറ്റി വാർഡുകൾ. 22 ​ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിങ്ങനെയാണ് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

28 വാർഡുകളിലായി ആകെ 87 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. അതിൽ 52 പേർ സ്ത്രീകളാണ്. വോട്ടെടുപ്പിന് 77 പോളിങ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ജനുവരി 28ന് പ്രസിദ്ധീകരിച്ചിരുന്നു. 28530 പുരുഷന്മാരും 32087 സ്ത്രീകളു അടക്കം 60617 വോട്ടർമാരാണ് പട്ടികയിലുള്ളത്. കമ്മീഷന്റെ www.sec.kerala.gov.in വെബ്‌സൈറ്റിലും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലും വോട്ടർപട്ടിക ലഭ്യമാണ്.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശ വാർഡുകൾ

തിരുവനന്തപുരം ജില്ല

തിരുവനന്തപുരം കോർപറേഷൻ – ശ്രീവരാഹം വാ‌ർഡ്
കരുംകുളം ഗ്രാമപഞ്ചായത്ത് – കൊച്ചുപള്ളി വാ‍ർഡ്
പൂവച്ചൽ ഗ്രാമപഞ്ചായത്ത് – പുളിങ്കോട് വാ‍ർഡ്, പാങ്ങോട് ഗ്രാമപഞ്ചായത്ത് – പുലിപ്പാറ വാ‍ർഡ്
കൊല്ലം ജില്ല

കൊട്ടാരക്കര നഗരസഭ – കല്ലുവാതുക്കൽ വാ‍ർഡ്
അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് – അഞ്ചൽ വാ‍ർഡ്
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് – കൊട്ടറ വാ‍ർഡ്
കുലശേഖരപുരം ഗ്രാമപഞ്ചായത്ത് – കൊച്ചുമാംമൂട് വാ‍ർഡ്
ക്ലാപ്പന ഗ്രാമപഞ്ചായത്ത് – പ്രയാർ തെക്ക് ബി വാ‍ർഡ്
ഇടമുളക്കൽ ഗ്രാമപഞ്ചായത്ത് – പടിഞ്ഞാറ്റിൻ കര വാ‍ർഡ്

പത്തനംതിട്ട ജില്ല

പത്തനംതിട്ട നഗരസഭ- കുമ്പഴ നോർത്ത് വാ‍ർഡ്
അയിരൂർ ഗ്രാമപഞ്ചായത്ത് – ‌തടിയൂർ വാ‍ർഡ്
പുറമറ്റം ഗ്രാമപഞ്ചായത്ത് – ഗ്യാലക്സി നഗർ വാ‍ർഡ്

ആലപ്പുഴ ജില്ല

കാവാലം ഗ്രാമപഞ്ചായത്ത് – പാലോടം വാ‍ർഡ് മുട്ടാർ ഗ്രാമപഞ്ചായത്ത് – മിത്രക്കരി ഈസ്റ്റ് വാ‍ർഡ്

കോട്ടയം ജില്ല

രാമപുരം ഗ്രാമപഞ്ചായത്ത് – ജി വി സ്കൂൾ വാർഡ്

എറണാകുളം ജില്ല

മൂവാറ്റുപുഴ നഗരസഭ – ഈസ്റ്റ് ഹൈസ്കൂൾ വാർഡ്
അശമന്നൂർ ഗ്രാമപഞ്ചായത്ത് – മേതല തെക്ക് വാ‍ർഡ്
പൈങ്ങോട്ടൂർഗ്രാമപഞ്ചായത്ത് – പനങ്കര വാ‍ർഡ്
പായിപ്ര ഗ്രാമപഞ്ചായത്ത് – നിരപ്പ് വാ‍ർഡ്

തൃശൂർ ജില്ല

ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് – മാന്തോപ്പ് വാ‍ർഡ്

പാലക്കാട് ജില്ല

മുണ്ടൂർ ഗ്രാമപഞ്ചായത്ത് – കീഴ്പാടം വാ‍ർഡ്

മലപ്പുറം ജില്ല

കരുളായി ഗ്രാമപഞ്ചായത്ത് – ചക്കിട്ടാമല വാ‍ർഡ്
തിരുനാവായ ഗ്രാമപഞ്ചായത്ത് – എടക്കുളം ഈസ്റ്റ് വാ‍ർഡ്

കോഴിക്കോട് ജില്ല

പുറമേരി ഗ്രാമപഞ്ചായത്ത് -കുഞ്ഞല്ലൂർ വാ‍ർഡ്

കണ്ണൂർ ജില്ല

പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് – താഴെ ചമ്പാട് വാ‍ർഡ്

കാസർകോട് ജില്ല

കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് – അയറോട്ട് വാ‍ർഡ്

Latest Stories

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും