'ബി.ജെ.പി ഇന്ത്യയിലെ ഏറ്റവും വലിയ ടീം, 71 സീറ്റ് നേടി അധികാരത്തിൽ വരും'; ജേക്കബ് തോമസ്

നിയമസഭ തിരഞ്ഞെടുപ്പിൽ 71 സീറ്റ് നേടി ബിജെപി അധികാരത്തിൽ വരുമെന്ന് മുൻ ഡിജിപി ജേക്കബ് തോമസ്. ഇരിങ്ങാലക്കുടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ജേക്കബ് തോമസിന്റെ പേരുണ്ട്. ഭരണത്തെ അടുത്തറിഞ്ഞ് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് മത്സരത്തിനിറങ്ങുന്നതെന്ന് ജേക്കബ് തോമസ് മീഡിയവണിനോട് പറഞ്ഞു.

ബിജെപി ജയിക്കാന്‍ വേണ്ടിയുള്ള പ്രചാരണങ്ങള്‍ ഞാന്‍ ചെയ്യുന്നുണ്ട്. ബിജെപി എന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ടീം ആണ്. ആ ടീം ജയിക്കാനായി ആ ടീമിലെ ഒരു അംഗം എന്ന നിലയില്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഇത്രയും കാലം സര്‍ക്കാരുകള്‍ ഓരോ ജോലികള്‍ എന്നെ ഏല്‍പ്പിച്ചിരിക്കുകയായിരുന്നല്ലോ. ഇനി ജനങ്ങള്‍ ജോലികള്‍ ഏല്‍പ്പിക്കട്ടെയെന്നും ജേക്കബ് തോമസ് പറഞ്ഞു.

ബി.ജെ.പി.യുടെ പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ പുറത്തിറങ്ങും. ഞായറാഴ്ച തിരുവനന്തപുരത്തെത്തുന്ന കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് ആദ്യപട്ടിക കൈമാറും. ഷായുടെ അനുമതിയോടെ അന്നുതന്നെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുമെന്നാണ് സൂചന.

എന്നാല്‍, കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്ന ശേഷമേ ഔദ്യോഗികമായി പട്ടിക പുറത്തിറക്കുകയുള്ളൂ. കെ സുരേന്ദ്രൻ കോന്നിയിലും കുമ്മനം രാജശേഖരന്‍ നേമത്തും പി.കെ. കൃഷ്ണദാസ് കാട്ടാക്കടയിലും എം.ടി. രമേശ് കോഴിക്കോട് നോര്‍ത്തിലും മത്സരിക്കും. എ.എന്‍. രാധാകൃഷ്ണന്‍ (മണലൂര്‍), സി. കൃഷ്ണകുമാര്‍ (മലമ്പുഴ), വി.വി. രാജേഷ് (വട്ടിയൂര്‍ക്കാവ്) എന്നിങ്ങനെയാണ് സാദ്ധ്യത. അഞ്ചു സീറ്റിലേറെയുള്ള ജില്ലകളില്‍ ഒരു സീറ്റ് വനിതകള്‍ക്ക് നീക്കിവെക്കണമെന്ന് ധാരണയായിട്ടുണ്ട്. അതിനിടയിൽ കേന്ദ്രമന്ത്രി വി മുരളീധരൻ മത്സരിക്കേണ്ടെന്ന് ദേശീയ നേതൃത്വം നിർദേശം നൽകി.

Latest Stories

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു