ബില്ലില്‍ രാഷ്ട്രപതി ഒപ്പിട്ടത് ഗവര്‍ണര്‍ക്കുള്ള തിരിച്ചടി; സര്‍ക്കാര്‍ നിലപാടിനുള്ള അംഗീകാരം; മെറിറ്റ് നോക്കിയല്ല പ്രതിപക്ഷത്തിന്റെ എതിര്‍പ്പെന്ന് സിപിഎം

ലോകായുക്ത ബില്ലില്‍ രാഷ്ട്രപതി ഒപ്പിട്ടത് ഗവര്‍ണര്‍ക്കുള്ള വലിയ തിരിച്ചടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വ്യക്തമായ ധാരണയോടെ ജനാധിപത്യ സംവിധാനങ്ങളുടെ ഉള്ളടക്കം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ പറ്റുന്ന തരത്തിലാണ് കേരളം നിയമമുണ്ടാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിന് തുല്യമായ രീതിയില്‍ തന്നെയായിരുന്നു ഇതും. എന്നാല്‍ ഗവര്‍ണര്‍ ഒപ്പിടാതെ പിടിച്ചു വെക്കുകയായിരുന്നു.

സുപ്രീംകോടതി ഇടപെടലുണ്ടായതോടെ എന്തെങ്കിലും ചെയ്‌തേ പറ്റൂ എന്ന നില വന്നതോടെയാണ് രാഷ്ട്രപതിക്ക് അയച്ചത്. ഒരു തരത്തിലും കേരളത്തിലെ ജനങ്ങള്‍ക്ക് അനുകൂലമാകരുത് എന്ന നിലയിലായിരുന്നു ഗവര്‍ണറുടെ ഇടപെടല്‍. രാഷ്ട്രപതി ഒപ്പിട്ടതോടെ സംസ്ഥാന സര്‍ക്കാര്‍ നിലപാട് ശരിയാണെന്ന് അംഗീകരിക്കപ്പെട്ടു. ബിജെപിക്കും കേരളത്തിലെ പ്രതിപക്ഷത്തിനും കൂടിയുള്ള തിരിച്ചടിയാണിത്.

വിഷയങ്ങളുടെ മെറിറ്റ് നോക്കിയല്ല പ്രതിപക്ഷത്തിന്റെ എതിര്‍പ്പ്. ഗവണ്‍മെന്റിനെ എന്തിലും എതിര്‍ക്കുകയെന്നതാണ് അവരുടെ നിലപാട്. അതും തെറ്റാണെന്ന് രാഷ്ട്രപതിയുടെ നിലപാട് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

Latest Stories

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി

 എഴുത്തിലാണെങ്കിലും ടെക്നിക്കലിയാണെങ്കിലും ഒരു ഫിലിംമേക്കറെന്ന നിലയിലും നടനെന്ന നിലയിലും ഞാൻ ഹൈ പെഡസ്റ്റലിൽ പ്ലേസ് ചെയ്യുന്ന സിനിമയാണ് 'ഗോഡ്ഫാദർ': പൃഥ്വിരാജ്

ബോച്ചെ ടീയില്‍ ലോട്ടറി വകുപ്പിന്റെ വക പാറ്റ; ചായപ്പൊടിയ്‌ക്കൊപ്പം ലക്കി ഡ്രോ; ലോട്ടറി നിയമങ്ങളുടെ ലംഘനത്തില്‍ കേസെടുത്ത് പൊലീസ്