കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; വിമാനക്കമ്പനി ജീവനക്കാരന്‍ അറസ്റ്റില്‍

കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. വിമാന കമ്പനി ജീവനക്കാരനാണ് ഒരു കോടിയോളം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇയാളെ സിഐഎസ്എഫ് പിടികൂടി.

കരിപ്പൂര്‍ കരുവാംകല്ല് സ്വദേശി മുഹമ്മദ് ഷമീം ആണ് പിടിയിലായത്. 2.64 കിലോ സ്വര്‍ണ മിശ്രിതമാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. മറ്റാരോ കൊണ്ടുവന്ന സ്വര്‍ണം ഇയാള്‍ ഒളിപ്പിച്ച് പുറത്തെത്തിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പറയുന്നു.
എയര്‍ലൈന്‍ ഗ്രൗണ്ട് സ്റ്റാഫാണ് ഷമീം. ഇയാളെ ചോദ്യം ചെയ്യുകയാണ്.

കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ അടുത്തിടെയായി സ്വര്‍ണക്കടത്ത് വര്‍ദ്ധിക്കുകയാണ്. രണ്ട് മാസത്തിനിടെ രണ്ടാമത്തെ വിമാനക്കമ്പനി ജീവനക്കാരനാണ് സ്വര്‍ണക്കടത്തില്‍ പിടിയിലാകുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ