വാടക കെട്ടിടങ്ങള്‍ തേടി ബെവ്‌കോ; പുതുതായി തുറക്കാന്‍ പദ്ധതിയിടുന്നത് 227 ഔട്ട്‌ലെറ്റുകള്‍

സംസ്ഥാനത്ത് 227 ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ കൂടി തുറക്കാന്‍ പദ്ധതിയിട്ട് ബിവറേജസ് കോര്‍പ്പറേഷന്‍. പുതുതായി സംസ്ഥാനത്ത് തുറക്കാന്‍ പദ്ധതിയിടുന്ന ഔട്ട്‌ലെറ്റുകള്‍ക്കായി വാടക കെട്ടിടം അന്വേഷിക്കുകയാണ് ബെവ്‌കോ. ഉയര്‍ന്ന കെട്ടിട വാടകയും ദീര്‍ഘകാല കരാറും ഇതിനായി ബെവ്‌കോ കെട്ടിട ഉടമകള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇതേ തുടര്‍ന്ന് വാടക കെട്ടിടങ്ങള്‍ക്കായി ബെവ്‌സ്‌പേസ് എന്ന പേരില്‍ വെബ് പോര്‍ട്ടലും ബെവ്‌കോ ആരംഭിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ വിവരങ്ങള്‍ ഉള്‍പ്പെടെ നല്‍കി വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാനാകും. വിവരങ്ങള്‍ പരിശോധിച്ച ശേഷം കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ കെട്ടിടം ഉടമയെ ബന്ധപ്പെടും.

സമീപത്ത് സ്ഥിതിചെയ്യുന്ന ബാങ്ക് സര്‍ക്കാര്‍ കെട്ടിടം എന്നിവയ്ക്ക് നല്‍കുന്ന വാടകയുടെ അടിസ്ഥാനത്തിലാകും ബെവ്‌കോ വാടകയ്‌ക്കെടുക്കുന്ന കെട്ടിടത്തിന്റെ വാടക നിശ്ചയിക്കുക. കൂടുതല്‍ സൗകര്യമുള്ള സ്ഥലമാണെന്ന് കണ്ടെത്തിയാല്‍ സിഎംഡിയ്ക്ക് വാടക വര്‍ദ്ധിപ്പിക്കാന്‍ അധികാരമുണ്ടാകും.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും