ബെവ്‌കോയ്ക്ക് റെക്കോഡ് തന്നെ ക്രിസ്മസിനും, മൂന്ന് ദിവസം കൊണ്ട് വിറ്റത് 154 കോടിയുടെ മദ്യം; വില്‍പനയില്‍ ചാലക്കുടി ഒന്നാമത്

ഓരോ ഉല്‍സവ സീസണിലും റെക്കോര്‍ഡ് തിരുത്തുന്ന ചരിത്രം ആവര്‍ത്തിച്ച് ബെവ്‌കോ. ഇക്കുറി ക്രിസ്മസിനും റെക്കോര്‍ഡ് മദ്യവില്‍പന തന്നെയാണ് ബീവറേജസ് ഔട്ട്‌ലെറ്റുകളില്‍ ഉണ്ടായിരിക്കുന്നത്. ഓണത്തിന് റെക്കോര്‍ഡ് മദ്യവില്‍പന നടത്തി കോടികള്‍ വരുമാനം നേടിയ ബെവ്‌കോ ക്രിസ്മസിനും മലയാളികളുടെ മദ്യാസക്തിയില്‍ റെക്കോര്‍ഡ് വില്‍പന നടത്തി. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി മൂന്ന് ദിവസം കൊണ്ട് ബെവ്‌കോ ഔട്ട്‌ലെറ്റ് വഴി വിറ്റത് 154.77 കോടി രൂപയുടെ മദ്യമാണ്.

ക്രിസ്മസ് തലേന്ന് മാത്രം 70.73 കോടി രൂപയുടെ മദ്യവില്‍പ്പനയാണ് കേരളത്തില്‍ നടന്നത്. കഴിഞ്ഞ വര്‍ഷം 69.55 കോടിയുടെ മദ്യമാണ് ക്രിസ്മസ് തലേന്ന് ബെവ്‌കോ വിറ്റത്. 22, 23 തിയ്യതികളില്‍ 84.04 കോടി രൂപയുടെ മദ്യവും ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റുപോയി. കഴിഞ്ഞ വര്‍ഷം ഇതേ ദിവസങ്ങളില്‍ 75 കോടി രൂപയുടെ മദ്യവില്‍പ്പനയായിരുന്നു നടന്നത്.

മദ്യ വില്‍പനയുടെ കാര്യത്തില്‍ ഇക്കുറി ഒന്നാം സ്ഥാനത്ത് ബെവ്‌കോയുടെ ചാലക്കുടി ഔട്ട്‌ലെറ്റാണ്. 63.85 ലക്ഷം രൂപയുടെ മദ്യമാണ് ചാലക്കുടി ഔട്ടിലെറ്റിലൂടെ വിറ്റത്. രണ്ടാം സ്ഥാനത്ത് കോട്ടയത്തെ ചങ്ങനാശ്ശേരി ഔട്ട്‌ലെറ്റും മൂന്നാം സ്ഥാനത്ത് തൃശൂരിലെ ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റുമാണ്.

തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ബെവ്‌കോ ഔട്ട്‌ലെറ്റ് മദ്യ വില്‍പ്പനയുടെ കാര്യത്തില്‍ നാലാം സ്ഥാനത്തും അഞ്ചാം സ്ഥാനത്ത് നോര്‍ത്ത് പറവൂരിലെ ഔട്ട്‌ലെറ്റുമാണ്. ഇക്കുറി ഓണക്കാലത്തെ 10 ദിവസം കൊണ്ട് കേരളത്തില്‍ റെക്കോര്‍ഡ് മദ്യ വില്‍പനയായിരുന്നു നടന്നത്. 757 കോടി രൂപയുടെ മദ്യം ഓണക്കാലത്ത് ബീവറേജസ് വഴി വിറ്റുപോയി. ഓരോ ഉത്സവ സീസണുകളിലും റെക്കോര്‍ഡ് തിരുത്തി എഴുതുന്ന പതിവ് ബീവറേജസ് കോര്‍പറേഷന്‍ ആവര്‍ത്തിക്കുകയാണ്.

Latest Stories

പുതുമുഖങ്ങള്‍ക്ക് ഒന്നരക്കോടി നല്‍കുന്നത് സര്‍ക്കാര്‍ നഷ്ടമായി കാണുന്നില്ല; അടൂരിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് സജി ചെറിയാന്‍

പൊലീസ് കാവലില്‍ മദ്യപാനം; കൊടി സുനിയും സംഘവും മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

''നിലവിൽ ഐപിഎല്ലിന്റെ ഭാഗമായ എല്ലാ അന്താരാഷ്ട്ര കളിക്കാരേക്കാൾ മികച്ചവനാണ് അവൻ"; ജനപ്രിയ പ്രസ്താവനയുമായി സ്റ്റെയ്ൻ

മകളെ ശല്യംചെയ്തത് ചോദ്യംചെയ്തു; അയല്‍വാസിയുടെ ഓട്ടോറിക്ഷ കത്തിച്ച യുവാവ് പിടിയില്‍

'നിങ്ങൾക്ക് എന്നെ ധോണിയുമായി താരതമ്യം ചെയ്യാൻ കഴിയില്ല'; ഐ‌പി‌എൽ കളിക്കുന്നത് തുടരാത്തതിന്റെ കാരണം പറഞ്ഞ് ഡിവില്ലിയേഴ്‌സ്

ചോര മണക്കുന്ന ധര്‍മ്മസ്ഥല; 15 വര്‍ഷത്തെ അസ്വാഭാവിക മരണങ്ങളുടെ രേഖകളെല്ലാം മായ്ച്ചുകളഞ്ഞു പൊലീസ്; ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയ കാലയളവിലെ രേഖകളാണ് പൊലീസ് നശിപ്പിച്ചിരിക്കുന്നത്

സിനിമാ കോണ്‍ക്ലേവില്‍ വിവാദ പ്രസ്താവന; ജാതീയ അധിക്ഷേപം നടത്തി അടൂര്‍ ഗോപാലകൃഷ്ണന്‍

തുടരെ തുടരെ അപമാനം; സ്വന്തം ടീമിനെ വിലക്കി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്!

ഷാരൂഖ് ഖാനെ ഇഷ്ടമാണ്, പക്ഷെ പൃഥ്വിരാജിന്റെ പ്രകടനം തന്നെയാണ് മികച്ചത്: ദേശീയ അവാർഡ് പുരസ്കാരത്തിൽ വി. ശിവൻകുട്ടി

WCL 2025: “ഞങ്ങൾ അവരെ തകർത്തേനെ...”: പാകിസ്ഥാനെതിരെ തുറന്ന ഭീഷണിയുമായി സുരേഷ് റെയ്‌ന