ഗവര്‍ണര്‍ തിരികെ വന്നാലുടന്‍ ഒപ്പിടുന്നതാവും നല്ലത്; ഇല്ലെങ്കില്‍ എവിടെയും പോകാന്‍ കഴിയാത്ത വിധം പ്രതിഷേധിക്കുമെന്ന് എംവി ഗോവിന്ദന്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേരളം അവകാശങ്ങള്‍ നേടിയെടുത്ത നാടാണെന്നും ഭരണഘടന ഉത്തരവാദിത്വം നിര്‍വഹിക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. വിശദീകരണം ചോദിച്ചാല്‍ ഗവര്‍ണര്‍ക്ക് പറയാന്‍ മറുപടിയില്ലെന്നും എംവി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

ഗവര്‍ണര്‍ ബില്ലില്‍ ഒപ്പുവയ്ക്കുകയാണ് ചെയ്യേണ്ടത്. അല്ലാത്ത പക്ഷം മന്ത്രിമാരോട് വിശദീകരണം ചോദിക്കണം. അതും അല്ലെങ്കില്‍ നിയമസഭയ്ക്ക് ബില്ല് മടക്കി അയയ്ക്കണം. എന്നാല്‍ ഇതൊന്നും ചെയ്യാതെ ഗവര്‍ണര്‍ ബില്ല് അനന്തമായി വൈകിപ്പിക്കുകയാണ് ചെയ്യുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.

നിയമസഭ ഐക്യകണ്‌ഠേന പാസാക്കിയ ഭൂപതിവ് നിയമഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് ഇടത് കര്‍ഷക സംഘടനകള്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദന്‍. ഇടുക്കിയിലെ ജനങ്ങള്‍ വര്‍ഷങ്ങളായി അനുഭവിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിരുന്നു ബില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ഇനിയും ഇതേ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ എവിടെയും പോകാന്‍ കഴിയാത്ത വിധം പ്രതിഷേധം നേരിടേണ്ടി വരും. തിരികെ വന്നാലുടന്‍ ഒപ്പിടുന്നതാവും നല്ലത്. ഭരണഘടനാ സ്ഥാപനത്തിന്റെ മേല്‍ കയറിയിരുന്ന് എന്ത് തോന്ന്യാസവും ചെയ്യരുതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Latest Stories

ദിലീഷ് പോത്തന്റെ ആ വിളി വന്നില്ലായിരുന്നെങ്കില്‍ ഞാന്‍ വിദേശത്ത് പോകുമായിരുന്നു: രാജേഷ് മാധവൻ

ഇന്ത്യയുടെ സാമ്പത്തിക സഹായം പ്രധാനം; മോദിയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ ഇനി ഉണ്ടാകില്ല; ചൈനയുമായി കരാറുകളില്ലെന്ന് മാലിദ്വീപ് വിദേശകാര്യമന്ത്രി

മല്ലികാർജുൻ ഖാർഗയുടെ ഹെലികോപ്റ്ററിൽ പരിശോധന; തിര‍ഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ദുരുദ്ദേശ്യപരമെന്ന് കോൺഗ്രസ്

ദ്രാവിഡിന്റെ പകരക്കാരനാകാന്‍ ധോണിയ്ക്കാവില്ല, കാരണം ഇതാണ്

ആൾക്കൂട്ടമുണ്ടാക്കി, തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; നടൻ അല്ലു അർജുനെതിരെ കേസ്

ഫോണ്‍ കോളുകളില്‍ സംശയം, ഭാര്യയ്ക്ക് നേരെ ആസിഡൊഴിച്ചു; പതിച്ചത് മകന്റെ ദേഹത്ത്, പ്രതി അറസ്റ്റില്‍

എസ്. രാമചന്ദ്രന്‍ പിള്ളയുടെ മകനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ ബിപിന്‍ ചന്ദ്രന്‍ അന്തരിച്ചു

'മൂന്ന് വര്‍ഷമെങ്കിലും കളിക്കേണ്ടതായിരുന്നു, പക്ഷേ....'; കൊച്ചി ടസ്‌ക്കേഴ്സ് കേരളക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശ്രീശാന്ത്

സഹതാരങ്ങളുടെ കല്യാണം കഴിഞ്ഞു, ഗർഭിണിയുമായി, ഞാൻ ഇപ്പോഴും കല്യാണം കഴിച്ചിട്ടില്ല; എനിക്ക് വിവാഹം കഴിക്കാൻ അതിയായ ആഗ്രഹമുണ്ട് : സോനാക്ഷി സിൻഹ

ഡോ. ആന്റണി വാലുങ്കല്‍ വരാപ്പുഴ അതിരൂപത സഹായമെത്രാന്‍; പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ