ബാങ്കുകള്‍ ഇന്ന് മുതല്‍ നാല് ദിവസം അടഞ്ഞ് കിടക്കും

രാജ്യത്ത് ബാങ്കുകള്‍ ഇന്ന് മുതല്‍ നാല് ദിവസം പ്രവർത്തിക്കില്ല. ഇന്നു രണ്ടാം ശനിയും നാളെ ഞായറും അവധിയാണ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ബാങ്ക് ജീവനക്കാരുടെ പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതാണ് തുടര്‍ച്ചയായ നാല് ദിവസം ബാങ്കുകള്‍ അടഞ്ഞ് കിടക്കുന്നതിന് കാരണമാകുക.

പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 10 ലക്ഷം ബാങ്ക് ജീവനക്കാരും ഓഫീസർമാരും മാർച്ച് 15,16 തിയതികളിൽ പണിമുടക്കും. ഒന്‍പത് ബാങ്ക് യൂണിയനുകളുടെ ദേശീയ ഐക്യവേദിയുടെ ആഹ്വാനം അനുസരിച്ച് പൊതുമേഖല സ്വകാര്യ വിദേശ ഗ്രാമീണ ബാങ്കുകളിലാണ് പണിമുടക്ക്.

തുടർച്ചയായ ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞു കിടക്കുന്നതോടെ എടിഎമ്മുകളിൽ പണം കാലിയാകുമോ എന്ന ആശങ്ക നിലവിലുണ്ട്. എന്നാൽ അങ്ങനെ സംഭവിക്കില്ലെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. ബാങ്കുകളിലെ ശാഖകളിൽ നിന്ന് അകലെയുള്ള എടിഎമ്മുകളിൽ പണം നിറയ്ക്കാൻ സ്വകാര്യ ഏജൻസികളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇവർ പണിമുടക്കിൽ പങ്കെടുക്കുന്നില്ല. ബാങ്കുകളോട് ചേർന്ന എടിഎമ്മുകളിൽ പണം നിറച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Latest Stories

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ സമരം അവസാനിപ്പിച്ചു; സര്‍ക്കുലറില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് കെബി ഗണേഷ്‌കുമാര്‍

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍; പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് 14 പേര്‍ക്ക്

ഇവൻ പുതിയ സ്വിഫ്റ്റിനേക്കാൾ കേമൻ!

എന്ന് പാഡഴിക്കും, കൃത്യമായ ഉത്തരം നൽകി രോഹിത് ശർമ്മ; പറയുന്നത് ഇങ്ങനെ

ഭഗവാനെ കാണാന്‍ വന്നതാണ് മാറിനില്ലെടോ..; അര്‍ധരാത്രി കല്‍പ്പാത്തി ക്ഷേത്രത്തില്‍ കടക്കാന്‍ ശ്രമിച്ച് വിനായകന്‍!

ആഭ്യന്തര സര്‍വേയില്‍ ഡിഎംകെ തരംഗം; തമിഴ്‌നാട്ടില്‍ 39 സീറ്റിലും വിജയം ഉറപ്പിച്ചു

ധനുഷിനോടും കാര്‍ത്തിക്കിനോടും പൊറുക്കാനാവില്ല, ഞാന്‍ ബലിയാടായി.. ആന്‍ഡ്രിയയും തൃഷയും ഒക്കെ ആ ഗ്രൂപ്പിലുള്ളവരാണ്: സുചിത്ര

പ്രിയങ്ക ഗാന്ധിയുടെ മകൾക്കെതിരെ വ്യാജപോസ്റ്റ്; കേസെടുത്ത് പൊലീസ്