സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശകനായി പി സരിനും; നിയമനം പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം, മാസശമ്പളം 80,000രൂപ

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിന് പിന്നാലെ സിപിഎമ്മിലേക്ക് ചുവടുമാറ്റിയ ഡോ പി സരിന് പുതിയ നിയമനം നല്‍കി എല്‍ഡിഎഫ് സര്‍ക്കാര്‍. വിജ്ഞാന കേരളം മിഷന്‍ സ്ട്രാറ്റജിക് അഡൈ്വസര്‍ പദവിയിലേക്കാണ് പി സരിന് നിയമനം ലഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരമാണ് നിയമനം.

തിരുവനന്തപുരം വിജ്ഞാനകേരളം ഓഫീസിലെത്തി സരിന്‍ ചുമതലയേറ്റു. സരിന് 80,000 രൂപയാണ് മാസശമ്പളം. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് സിപിഎമ്മിലെത്തിയ സരിന്‍ ആയിരുന്നു എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി. കെപിസിസിയുടെ ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ ആയിരുന്നു കോണ്‍ഗ്രസ് വിടുമ്പോള്‍ സരിന്‍.

സരിന് സര്‍ക്കാരിന്റെ അഭിമാന പദ്ധതികളെ മുന്നോട്ടു നയിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ വിശ്വാസം. സിവില്‍ സര്‍വീസ് രാജിവച്ചാണ് സരിന്‍ രാഷ്ട്രീയത്തിലേക്കെത്തുന്നത്. ആദ്യം കോണ്‍ഗ്രസിനൊപ്പം കൂടിയ സരിന്‍ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. തുടര്‍ന്ന് അനില്‍ ആന്റണി ബിജെപിയിലേക്ക് ചുവടുമാറ്റിയതോടെയാണ് സരിന്‍ കെപിസിസി മീഡിയ സെല്‍ കണ്‍വീനര്‍ സ്ഥാനത്തേക്കെത്തുന്നത്.

Latest Stories

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ