വഖഫ് നിയമനം; പി.എസ്‌.സിക്ക് വിടില്ല, നിയമഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമം മാറ്റാന്‍ ഭേദഗതി കൊണ്ടുവരും. മുസ്‌ലിം സമുദായ നേതാക്കളുടെ യോഗത്തില്‍ നല്‍കിയ ഉറപ്പ് പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമനം പിഎസ്‌സിക്ക് വിട്ടത് വൈകാരിക പ്രശ്‌നമെന്ന് ചൂണ്ടിക്കാട്ടി പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ നല്‍കിയ സബ്മിഷന് മറുപടി പറയവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

വഖഫ് നിയമനം നേരത്തെ സഭയില്‍ ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. അന്ന് കുഞ്ഞാലിക്കുട്ടി സഭയില്‍ ഉണ്ടായിരുന്നില്ല. വിഷയം ചര്‍ച്ച ചെയ്ത സമയത്ത് ലീഗ് ഉയര്‍ത്തിയ പ്രശ്‌നം നിലവില്‍ ഉള്ളവരുടെ തൊഴില്‍ നഷ്ടപ്പെടുമോ എന്നത് മാത്രം ആയിരുന്നു.ആ സംരക്ഷണം ഉറപ്പ് നല്‍കിയിരുന്നു. ബില്ല് സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ഘട്ടത്തിലും ആരും പ്രശ്‌നം ഉന്നയിച്ചില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

മുസ്ലിം സംഘടനകളുമായുള്ള ചര്‍ച്ചകളിലെ പൊതുധാരണയുടെ അടിസ്ഥാനത്തില്‍ വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ട തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോവുകയാണെന്നും നിയമനത്തിനായി നിയമഭേദഗതി കൊണ്ടുവരുമെന്നും അദ്ദേഹം അറിയിക്കുകയായിരുന്നു.

വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ടതിനെ തുടര്‍ന്ന് വന്‍തോതിലുള്ള പ്രതിഷേധങ്ങള്‍ മുസ്ലിംസംഘടനകള്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി മുസ്ലിം സംഘടനകളുടെ യോഗം വിളിച്ച് ചര്‍ച്ച നടത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോഴത്തെ തീരുമാനം.

Latest Stories

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ