എയ്ഡഡ് സ്കൂളിലെ ഭിന്നശേഷി അധ്യാപക നിയമനം; സർക്കാരിന്‍റെ സമവായ നിർദേശം തള്ളി ക്രൈസ്തവ സഭകൾ, തീരുമാനം അംഗീകരിക്കില്ലെന്ന് എക്യുമെനിക്കൽ യോഗം

എയ്ഡഡ് സ്കൂളിലെ ഭിന്നശേഷി അധ്യാപക നിയമനത്തിൽ സർക്കാരിന്‍റെ സമവായ നിർദേശം തള്ളി ക്രൈസ്തവ സഭകൾ. സർക്കാർ തീരുമാനം അംഗീകരിക്കില്ലെന്ന് എക്യുമെനിക്കൽ യോഗം അറിയിച്ചു. എൻഎസ്എസിന് കിട്ടിയ അനുകൂല ഉത്തരവ് മറ്റ് മാനേജ്മെന്റുകൾക്ക് നടപ്പാക്കാൻ സുപ്രീംകോടതിയെ സമീപിക്കുമെന്നതാണ് സർക്കാർ തീരുമാനം.

വിഷയത്തിൽ കോടതിയിൽ പോകുന്നതിന് പകരം സർക്കാർ ഉടൻ അനുകൂല ഉത്തരവിറക്കണമെന്നാണ് സഭകളുടെ ആവശ്യം. ഭിന്നശേഷി അധ്യാപക സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ വിധി ക്രൈസ്തവ മാനേജുമെന്‍റുകൾക്കും ബാധകമാക്കാൻ സുപ്രീംകോടതിയെ സർക്കാർ സമീപിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചത്.

സുപ്രിംകോടതിയിൽ നിന്ന് അനൂകൂല വിധി വരട്ടെയെന്നതാണ് സർക്കാർ നിലപാട്. ഈ തീരുമനത്തെ ആദ്യം കെസിബിസി അംഗീകരിച്ചു. ക്ലീമിസ് കാതോലിക് ബാവ മുഖ്യമന്ത്രിയെ വിളിച്ച് നന്ദി അറിയിച്ചു. ഇതോടെ പ്രശ്നം പരിഹരിച്ച് സഭകൾ ഒപ്പം നിന്നുവെന്നാണ് സർക്കാർ കരുതിയത്. എന്നാൽ ഇന്ന് പാല ബിഷപ്പ് ഹൗസിൽ ചേർന്ന വിവിധ സഭകളുടെ എക്യുമിനിക്കൽ യോഗം ഈ നീക്കം തളളുകയാണ്.

പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഓർത്തഡോക്സ് സഭ അധ്യക്ഷൻ, മാർത്തോമ, യാക്കോബായ, സിറോ മലങ്കര, ക്നാനായ കത്തോലിക്ക, സിഎസ്ഐ, ക്നാനായ യാക്കോബായ, കൽദായ സഭകളുടെ ബിഷപ്പുമാർ പങ്കെടുത്തു. സർക്കാർ സുപ്രീംകോടതിയിൽ പോയാൽ വീണ്ടും നിയമവ്യവഹാരങ്ങളാൽ തീരുമാനത്തിന് കാലതാമസമുണ്ടാകുമെന്നാണ് സഭകളുടെ വാദം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ