'62 വയസുള്ള വി ഡി സതീശന്‍ മുഖ്യമന്ത്രിയാകുമ്പോള്‍ അനാരോഗ്യമുള്ള പ്രതിപക്ഷ നേതാവ് വരുന്നത് ജനങ്ങളെ അപമാനിക്കുന്നതിന് തുല്യം, തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമല്ല'; സിപിഐഎം ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ വിമർശനം

സിപിഐഎം ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ പിണറായി വിജയനും സംസ്ഥാന നേതൃത്വത്തിനുമെതിരെ രൂക്ഷ വിമര്‍ശനം വിമർശനം. ഭരണവിരുദ്ധ വികാരമല്ല, എം വി ഗോവിന്ദനും പിണറായിയുമാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പ്രധാന കാരണക്കാര്‍ എന്ന് വിമർശനം ഉയർന്നു. അതേസമയം പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനം തിരുത്തണമെന്നും വിമർശനം ഉണ്ട്.

തളിപ്പറമ്പില്‍ പി കെ ശ്യാമളക്കെതിരായ എതിര്‍പ്പ് അവഗണിച്ചത് തിരിച്ചടിയായെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലും വിമര്‍ശനം. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനം തിരുത്തണമെന്ന് സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തില്‍ ആവശ്യമുയര്‍ന്നു. സിപിഐഎം കോഴിക്കോട് ജില്ല കമ്മിറ്റിയിലും പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു.

തളിപ്പറമ്പില്‍ സ്ഥാനാര്‍ഥിയെ അടിച്ചേല്‍പ്പിക്കുന്നെന്ന തോന്നലുണ്ടായി. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും വിഷയങ്ങള്‍ മലബാറിലാകെ എതിര്‍വികാരം ഉണ്ടാക്കിയെന്നും വിമര്‍ശനം. ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് മാധ്യമങ്ങളോട് വിശദീകരിക്കുന്നതില്‍ വ്യക്തതയില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. എം വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മാറിനില്‍ക്കണമെന്നും കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഭരണവിരുദ്ധ വികാരമല്ല, ഈ രണ്ട് നേതാക്കളാണ് മുന്നണിയുടെ പരാജയത്തിന് പ്രധാന കാരണക്കാര്‍ എന്നാണ് വിമർശനം.

62 വയസുള്ള വി ഡി സതീശന്‍ മുഖ്യമന്ത്രിയാകുമ്പോള്‍ അനാരോഗ്യമുള്ള പ്രതിപക്ഷ നേതാവ് വരുന്നത് ജനങ്ങളെ അപമാനിക്കുന്നതിന് തുല്യം. ഏകാധിപത്യ പ്രവണത തുടര്‍ന്നാല്‍ സിപി രാമസ്വാമി അയ്യരുടെ ഗതി ഉണ്ടാകും. ആരോഗ്യരംഗം ലോകോത്തരമാണെന്ന് പറഞ്ഞിട്ട് മുഖ്യമന്ത്രി ചികിത്സയ്ക്ക് അമേരിക്കയ്ക്ക് പോയി. തീരുമാനം തിരുത്തിയില്ലെങ്കില്‍ ബിജെപി നേതാവ് വി മുരളീധരന്‍ പ്രതിപക്ഷ നേതാവായി മാറും. ഇടതുപക്ഷത്തിന്റെ അവസാന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പിണറായി ആയാലും അതിശയപ്പെടാനില്ല എന്നും വിമർശനം ഉയർന്നു.

Latest Stories

ശിവഗിരി മഠവുമായി ബന്ധപ്പെട്ട ഒൻപത് പേർ ജയിച്ചു, ആറ് പേരെയെങ്കിലും മന്ത്രിമാരാക്കണം; സമുദായങ്ങളുടെ വളർച്ചയ്ക്ക് വേണ്ടി വകുപ്പ് മന്ത്രിയുണ്ടാകണം: സ്വാമി സച്ചിദാനന്ദ

പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതിൽ പിബിയിലും അതൃപ്‌തി; 5 അംഗങ്ങൾ എതിർത്തു

വിജയ് മുഖ്യമന്ത്രിയായി എന്ന് കേട്ടപ്പോൾ ഞെട്ടിപ്പോയി, സ്റ്റാലിനുമായുള്ള ബന്ധം വ്യക്തിപരം മാത്രം: രജനീകാന്ത്

കേരള കോണ്‍ഗ്രസ് വിഭാഗത്തിന് രണ്ട് മന്ത്രിസ്ഥാനം ഇല്ല; ഒരു മന്ത്രി സ്ഥാനവും, ചീഫ് വിപ്പ് പദവിയും

ഹോർമുസ് കടന്ന് 20,000 ടൺ എൽപിജി കപ്പൽ ഇന്ത്യയിലെത്തി; 'സിമി' ഹോർമുസ് കടക്കുന്ന ഇന്ത്യയുടെ പതിനൊന്നാമത്തെ കപ്പൽ

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, അടുത്ത 3 മണിക്കൂറിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ അലർട്ട്

ആഗോള അയ്യപ്പ സംഗമം വലിയ അബദ്ധം, ഇടതു സർക്കാർ ഒരു കാരണവശാലും നടത്താൻ പാടില്ലാത്ത പരിപാടി; സിപിഎമ്മിൽ വിമർശനം

കൊല്ലത്ത് 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് 12കാരനെ തലകീഴായ് കെട്ടിത്തൂക്കി മർദ്ദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

'നിലപാടുകള്‍ക്ക് ശക്തിയില്ല, പാര്‍ട്ടിയെ പരിഹാസ്യമാക്കി'; ബിനോയ് വിശ്വം പോരാ എന്ന് ആലപ്പുഴ ജില്ലാ കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനം

മൂന്നാമത് ജനിക്കുന്ന കുട്ടിക്ക് 30,000 രൂപയും നാലാമത് 40,000 രൂപയും; ജനസംഖ്യ വർധനവിന് സാമ്പത്തിക പ്രോത്സാഹനം പ്രഖ്യാപിച്ച് ചന്ദ്രബാബു നായിഡു